ഫയല്‍ ചിത്രം 
Kerala

സാങ്കേതിക സര്‍വകലാശാല ബിടെക് ക്ലാസുകള്‍ 22മുതല്‍

ഓഫ്‌ലൈന്‍ ക്ലാസുകളാണ് ആരംഭിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളുടെ ഒന്നാംവര്‍ഷ ബി ടെക് ക്ലാസുകള്‍ 22മുതല്‍ ആരംഭിക്കും. ഓഫ്‌ലൈന്‍ ക്ലാസുകളാണ് ആരംഭിക്കുന്നത്.  

പിഎച്ച്ഡി പ്രവേശനം

സാങ്കേതിക സര്‍വകലാശാലയില്‍ 2020-21ലെ എഐസിടിഇ ഡോക്ടറല്‍ ഫെലോഷിപ്പോടുകൂടി എഞ്ചിനീയറിംഗ്/ടെക്‌നോളജിയില്‍ ഫുള്‍-ടൈം പിഎച്ച്ഡി പ്രവേശനത്തിനായി എസ്‌സി, എസ്ടി, ഇ ഡബ്‌ള്യുഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. തൃശൂര്‍ ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ എസ്‌സി/ എസ്ടി/ ഈഡബ്‌ള്യുഎസ് വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്ത സീറ്റുകളില്‍ ഓരോ ഒഴിവുകളുള്ളത്.

അപേക്ഷാര്‍ത്ഥികള്‍ www.app.ktu.edu.in എന്ന പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് അപേക്ഷ സമര്‍പ്പിക്കണം. എഐസിടിഇ ഇറക്കിയ വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന രേഖകളോടൊപ്പം വേണം അപേക്ഷ നല്‍കേണ്ടത്. എസ്‌സി/എസ്ടി വിഭാഗങ്ങള്‍ക്ക് 500 രൂപയും ഈഡബ്‌ള്യുഎസ് വിഭാഗത്തിന് 1000 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 15 ആണ്. എഐസിടിഇയുടെ വിശദമായ അറിയിപ്പും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് phdadf@ktu.edu.in എന്ന ഇമെയിലില്‍ ബന്ധപെടുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT