Kerala

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തുടരും

ജില്ലാ കമ്മിറ്റിയില്‍ ഏഴുപേരെ പുതുതായി ഉള്‍പ്പെടുത്തി. 2015 ലാണ് പി മോഹനന്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത് 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയായി പി മോഹനന്‍ തുടരും. ജില്ലാ സെക്രട്ടറി പദവിയില്‍ പി മോഹനന്റെ രണ്ടാമൂഴമാണ്. മൂന്നു തവണ സെക്രട്ടറിയായ ടി പി രാമകൃഷ്ണനെ മാറ്റിയതിനെത്തുടര്‍ന്ന് 2015 ലാണ് പി മോഹനന്‍ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. 

കോഴിക്കോട് ജില്ലാ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നിട്ടുണ്ട് പി മോഹനന്‍. മേപ്പയ്യൂര്‍ മുന്‍ എംഎല്‍എ കെ കെ ലതിക ഭാര്യയാണ്. ജില്ലാ കമ്മിറ്റിയില്‍ ഏഴുപേരെ പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുസാഫര്‍ അഹമ്മദ്, കെ കെ മുഹമ്മദ്, കാനത്തില്‍ ജമീല,. പിപി ചാത്തു, കെ കെ കൃഷ്ണന്‍. ടിപി ബിനീഷ്, ഡിവൈഎഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി നിഖില്‍ എന്നിവരാണ് ജില്ലാ കമ്മിറ്റിയില്‍ ഇടംപിടിച്ചത്.

43 അംഗ ജില്ലാ കമ്മിറ്റിയെ എതിരില്ലാതെ തെരഞ്ഞെടുക്കുകയായിരുന്നു. പയ്യോളി മനോജ് വധക്കേസില്‍ സിബിഐ അറസ്റ്റ് ചെയ്ത ടി ചന്തുമാസ്റ്ററെ ജില്ലാ കമ്മിറ്റിയില്‍ നിലനിര്‍ത്തി. മന്ത്രി ടിപി രാമകൃഷ്ണന്റെ ഭൂരിപക്ഷം കുറഞ്ഞതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം ജില്ലാ സമ്മേളനത്തില്‍ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുസ്ലീങ്ങള്‍ വേണ്ടെന്ന് ഒരു ഹിന്ദു വിചാരിച്ചാല്‍ അയാള്‍ ഹിന്ദുത്വത്തിന്റെ സത്തയോട് നീതി പുലര്‍ത്തുന്നില്ല'

69 ഫ്‌ലോട്ടുകള്‍, 99 കലാരൂപങ്ങള്‍; ഓണം വാരാഘോഷത്തിന് ഇന്ന് സമാപനം, തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

ഉപ്പും മധുരവും കൂടിയാല്‍ പാക്കറ്റ് ഭക്ഷണങ്ങളില്‍ റെഡ് വാണിങ് അടയാളം നിര്‍ബന്ധം; മുന്നറിയിപ്പ് വലിയ അക്ഷരത്തില്‍ വേണം

ഖത്തറില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കും; 4.19 ലക്ഷം വിദ്യാര്‍ഥികള്‍, ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

ഭാരതത്തില്‍ മുസ്ലീങ്ങള്‍ വേണ്ടെന്ന് കരുതുന്നവര്‍ ഹിന്ദുവല്ല, ഉത്രട്ടാതി ജലമേള ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാര്‍ത്തകള്‍