Kerala

സിപിഎം വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുന്നു : രമേശ് ചെന്നിത്തല

ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ ഭൂമി കയ്യേറ്റം വസ്തുതയാണ്. അത് സര്‍ക്കാരിന്റെ ഒത്താശയോടെയാണ് നടപ്പാക്കിയത്. കൈയേറ്റമില്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ്ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണം

Author : സമകാലിക മലയാളം ഡെസ്ക്

മൂന്നാര്‍: മൂന്നാര്‍ മേഖലയിലെ വന്‍കിട കയ്യേറ്റക്കാരെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിനെന്നും സര്‍ക്കാര്‍ ഇത്തരക്കാര്‍ക്ക് ഒത്താശചെയ്യുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് സംഘത്തിന്റെ കൊട്ടക്കമ്പൂര്‍, വട്ടവട സന്ദര്‍ശനത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ലോക പ്രശസ്തമായ കുറിഞ്ഞി ഉദ്യാനത്തിന്റെ വിസ്തീര്‍ണം കുറയ്ക്കുന്നവെന്നും അതിന് സര്‍ക്കാര്‍ ഒത്താശചെയ്യുന്നുവെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അതിന്റെ വസ്തുത അറിയാനാണ് സന്ദര്‍ശനം. നേരത്തെ ബിനോയ് വിശ്വം മന്ത്രിയായിരുന്ന കാലത്താണ് കുറിഞ്ഞി ഉദ്യാനം പ്രഖ്യാപിച്ചതെന്നും എന്നാല്‍ അതിന്റെ അന്തിമ വിജ്ഞാപനം പൂര്‍ത്തിയാക്കിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. കര്‍ഷകരുടെ പ്രശ്‌നങ്ങളും കൈയേറ്റക്കാരുടെയും പ്രശ്‌നങ്ങള്‍ കൂട്ടിക്കുഴയ്ക്കുകയാണ്. 

ജോയ്‌സ് ജോര്‍ജ്ജ് എംപിയുടെ ഭൂമി കയ്യേറ്റം വസ്തുതയാണ്. അത് സര്‍ക്കാരിന്റെ ഒത്താശയോടെയാണ് നടപ്പാക്കിയത്. കൈയേറ്റമില്ലെങ്കില്‍ ജോയ്‌സ് ജോര്‍ജ്ജ് ഭൂമിയുടെ രേഖകള്‍ പരസ്യപ്പെടുത്തണം. വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്യുന്ന നടപടിയില്‍ നിന്നും സിപിഎം പിന്‍മാറണം. കൈയേറ്റക്കാരെ കൂടെയിരുത്തിയാണ് മന്ത്രിതല സംഘം ചര്‍ച്ച നടത്തിയതെന്നും മൂന്ന് മന്ത്രിമാരും മൂന്ന് റിപ്പോര്‍ട്ടുകളാണ് നല്‍കിയതെന്നും ചെന്നിത്തല പരിഹസിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT