Kerala

സിപിഎം സമരത്തില്‍ പങ്കെടുത്തു; തിരുവനന്തപുരം നഗരസഭ കൗണ്‍സിലറെ ബിജെപി സസ്‌പെന്റ് ചെയ്തു

സിപിഎം സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്ത തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ എസ് വിജയകുമാരിയെ ബിജെപി സസ്‌പെന്റ് ചെയ്തു.

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: സിപിഎം സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുത്ത തിരുവനന്തപുരം നഗരസഭ കൗണ്‍സിലര്‍ എസ് വിജയകുമാരിയെ ബിജെപി സസ്‌പെന്റ് ചെയ്തു. അന്വേഷണ വിധേയമായാണ് സസ്‌പെന്റ് ചെയ്തത്. 

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ സമരത്തിലാണ് പാല്‍ക്കുളങ്ങര വാര്‍ഡ് കൗണ്‍സിലറായ വിജയകുമാരി പങ്കെടുത്തത്. മോദി സര്‍ക്കാര്‍ നാടിനേയും ജനങ്ങളേയും വഞ്ചിച്ചതായി അവര്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം അംഗത്തെ പരാജയപ്പെടുത്തിയാണ് ഇവര്‍ ആദ്യമായി പാല്‍ക്കുളങ്ങര വാര്‍ഡില്‍ വിജയിച്ചത്. അതേസമയം ബിജെപി ജില്ലാ നേതൃത്വവുമായി വിജയ കുമാരി കുറച്ച് കാലമായി ഇടഞ്ഞു നില്‍ക്കുകയാണെന്ന റിപ്പോര്‍ട്ടുകളുമുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT