Kerala

സുചിത്രയെ കൊന്ന് ചതുപ്പില്‍ താഴ്ത്തി ; മൃതദേഹം കണ്ടെത്തിയത് രാമനാഥപുരത്തുനിന്നും ; കൊലപാതകത്തില്‍ ദുരൂഹത

പാലക്കാട്ടെ വാടകവീട്ടില്‍ വെച്ച് സുചിത്രയെ കൊലപ്പെടുത്തുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : കൊല്ലം കൊട്ടിയത്തുനിന്നും കാണാതായ ബ്യൂട്ടിഷ്യന്‍ സുചിത്രയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട് രാമനാഥപുരത്തു നിന്നാണ് മൃതദേഹം കണ്ടെടുത്തത്. സുചിത്രയുടെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്.

പാലക്കാട്ടെ വാടകവീട്ടില്‍ വെച്ച് സുചിത്രയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം വീടിന് സമീപത്തെ ചതുപ്പില്‍ താഴ്ത്തിയെന്ന് പൊലീസ് കസ്റ്റഡിയിലുള്ള സുഹൃത്ത് കോഴിക്കോട് സ്വദേശി പൊലീസിനോട് വെളിപ്പെടുത്തി. കൊലപാതകത്തിനുള്ള കാരണം എന്താണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്നും കൊലപാതക കാരണം പിന്നീട് വെളിപ്പെടുത്തുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

കൊല്ലത്ത് ബ്യൂട്ടീഷ്യന്‍ ട്രെയിനര്‍ ആയ തൃക്കോവില്‍വട്ടം മുഖത്തല നടുവിലക്കര സ്വദേശിനി സുചിത്ര(42)യെ മാര്‍ച്ച് 17 മുതലാണ് കാണാതായത്.  ആലപ്പുഴയില്‍ ഭര്‍ത്തൃമാതാവിന് സുഖമില്ലെന്ന് പറഞ്ഞ് മാര്‍ച്ച് 17ന് ലീവെടുത്ത് സ്ഥാപനത്തില്‍ നിന്ന് പോയി. രണ്ടുദിവസം വീട്ടിലേക്ക് ഫോണില്‍ ബന്ധപ്പെട്ടിരുന്നെങ്കിലും 20നുശേഷം ഫോണ്‍വിളി നിലച്ചു.

തുടര്‍ന്ന് വീട്ടുകാര്‍ കൊട്ടിയം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മാര്‍ച്ച് 22ന് കേസെടുത്ത് അന്വേഷണം നടത്തിയ പൊലീസാണ് യുവതിയുടെ കൊലപാതകം സംബന്ധിച്ച നിര്‍ണായക കണ്ടെത്തല്‍ നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT