Kerala

സുരക്ഷിത കേന്ദ്രത്തിലിരുന്ന കോണ്‍ഗ്രസുകാര്‍ ചോദിച്ചു: 'ഞങ്ങളയച്ച വള്ളം കിട്ടിയില്ലേ'; സലീം കുമാറിന്റെ പ്രളയാനുഭവം വിവരിച്ച് മുകേഷ്

നടന്‍ സലീം കുമാര്‍ എല്ലാവരോടും പറയാനായി പറഞ്ഞ പ്രളയാനുഭവം നിയമസഭയില്‍ പങ്കുവെച്ച് മുകേഷ് എംഎല്‍എ

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നടന്‍ സലീം കുമാര്‍ എല്ലാവരോടും പറയാനായി പറഞ്ഞ പ്രളയാനുഭവം നിയമസഭയില്‍ പങ്കുവെച്ച് മുകേഷ് എംഎല്‍എ. കറകളഞ്ഞ കോണ്‍ഗ്രസുകാരനാണ് സലീം കുമാര്‍. പ്രളയത്തില്‍ അദ്ദേഹത്തിന്റെ വീടും മുങ്ങി. ആദ്യമൊന്നും സലീം കുമാര്‍ പ്രളയത്തെ ഗൗനിച്ചില്ല. പിന്നീട് കാര്യങ്ങള്‍ കൈവിട്ടുപോയി. അപ്പോള്‍ അദ്ദേഹത്തെ വിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കാന്‍ സിപിഎം നേതാക്കളായ എസ് ശര്‍മയും പി രാജീവും മാത്രം. 

ഒടുവില്‍ സലീം കുമാറിനെയും കൂട്ടരെയും രക്ഷിക്കാന്‍ വള്ളമെത്തി. ആരാണ് തനിക്കുവേണ്ടി വള്ളം വിട്ടതെന്ന് സലീം കുമാര്‍ ചോദിച്ചു. എസ് ശര്‍മ സാറെന്ന് വള്ളക്കാര്‍ പറഞ്ഞു. സുരക്ഷിത കേന്ദ്രത്തിലെത്തിയപ്പോള്‍ അവിടെ കൂടിനിന്ന കോണ്‍ഗ്രസുകാര്‍ സലീം കുമാറിനോട് ഇങ്ങനെ ചോദിച്ചു: 'ഞങ്ങളയച്ച വള്ളം കിട്ടിയല്ലോ അല്ലേ? ' എന്നാലും മരണംവരെ താന്‍ കോണ്‍ഗ്രസായി തന്നെ തുടരുമെന്ന് സലീം കുമാര്‍ പറഞ്ഞതായി മുകേഷ് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ജന്തര്‍ മന്തര്‍ ഇനി പ്രതിഷേധ സ്ഥലമല്ല, ഡീനോട്ടിഫൈ ചെയ്ത് ഡല്‍ഹി പൊലീസ്

68 സിക്സ്, 2000 റൺസ്! അഭിഷേക് ശർമയ്ക്ക് 'ഇരട്ട' റെക്കോർഡ്

ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

ഒടിഞ്ഞ ലാത്തിയുമായി വി ജോയ് സഭയിൽ, കേരളത്തിലുള്ളത് കഴിഞ്ഞ 10 വർഷം ഭരിച്ച പൊലീസ് തന്നെയെന്ന് ചെന്നിത്തല; അടിയന്തരപ്രമേയത്തിന് അനുമതിയില്ല

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം