Kerala

'പാത്രം കഴുകിക്കും, എച്ചിലെടുപ്പിക്കും' ; സെക്രട്ടേറിയറ്റില്‍ 'ദളിത് പീഡന'മെന്ന് ഐഎഎസ് ഓഫീസര്‍ക്കെതിരെ പരാതി

പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെയാണ് പരാതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സെക്രട്ടേറിയറ്റില്‍ ദളിത് പീഡനമെന്ന് പരാതി. പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയ്‌ക്കെതിരെയാണ് പരാതി. ക്ലാസ് ഫോര്‍ ജിവനക്കാരനാണ് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയത്. വേണ്ടാത്ത കടലാസുകള്‍ നിലത്തിടും. തുടര്‍ന്ന് പെറുക്കാന്‍ ആവശ്യപ്പെടും. ഫയലുകള്‍ നിലത്തിട്ടശേഷം എടുക്കാന്‍ ആവശ്യപ്പെടും. 

രാവിലെയും ഉച്ചയ്ക്കും ഭക്ഷണം കഴിക്കാന്‍ പാത്രം എടുത്തുകൊടുക്കണം. ഭക്ഷണം കഴിച്ചശേഷം എച്ചില്‍ വാരാനും പാത്രം കഴുകാനും ആവശ്യപ്പെടും. ചില ദിവസം പാത്രം കഴികാതെ വീട്ടിലേക്ക് കൊടുത്തുവിട്ടപ്പോള്‍, ഓഫീസര്‍ വിളിച്ച് എന്താടാ പാത്രം കഴുകാതിരുന്നതെന്ന് ചോദിച്ചിരുന്നതായും ദളിത് ജീവനക്കാരന്‍ പരാതിയില്‍ പറയുന്നു. 

ജീവനക്കാരന്‍ സെക്രട്ടേറിയറ്റില്‍ ജോലിയില്‍ പ്രവേശിപ്പിച്ചിട്ട് ഒരു വര്‍ഷം മാത്രമേ ആകുന്നുള്ളൂ. ഇതിനിടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പെരുമാറ്റം അസഹനീയമായതിനാലാണ് പരാതി നല്‍കുന്നതെന്നും ജീവനക്കാരന്‍ പറഞ്ഞു. താന്‍ ഓഫീസിലെ കസേരയില്‍ ഇരിക്കുന്നത് ഐഎഎസ് ഉദ്യോഗസ്ഥന് ഇഷ്ടമല്ല. താന്‍ കസേരയില്‍ ഇരിക്കുന്നത് കാണുമ്പോള്‍ വെറുതെ കടലാസ് നിലത്തിട്ടശേഷം പെറുക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ജീവനക്കാരന്‍ പരാതിയില്‍ പറയുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

SCROLL FOR NEXT