Kerala

സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര ആരോപണങ്ങള്‍, പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന് വിഡി സതീശന്‍

ഹൈക്കമാന്‍ഡ് പിന്തുണ ഉണ്ടെന്ന കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തിനേ അറിയൂ

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ഗൗരവത്തോടെയാണ് ഇക്കാര്യങ്ങളെ കാണുന്നത്. ഇതു സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു.

ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനെ ഗൗരവത്തോടെ തന്നെ കാണണം. ഇതു സംബന്ധിച്ച തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പറയും. രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യണം. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതിലൂടെ സര്‍ക്കാര്‍ സ്വാഭാവിക നീതി നിഷേധിച്ചെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സോളാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരായുക മാത്രമാണ് ചെയ്തത്. ഹൈക്കമാന്‍ഡ് പിന്തുണ ഉണ്ടെന്ന കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തിനേ അറിയൂ. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

ഹര്‍ത്താലിന് എതിരായ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സതീശന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്നലെ യുഡിഎഫ് നടത്തിയ ഹര്‍ത്താലുമായി താന്‍ സഹകരിച്ചില്ലെന്നും സതീശന്‍ വിശദീകരിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: ഡല്‍ഹിയില്‍ വീണ്ടും പ്രതിഷേധം, റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച് വിദ്യാര്‍ഥികള്‍

'വാഹനത്തില്‍ കറക്കിയത് മൂന്നര മണിക്കൂര്‍'; പൊലീസ് നടപടിയെ വിമര്‍ശിച്ച് പിണറായി വിജയന്‍

മുംബൈയിലും പ്രതിഷേധം; ഇമ്രാന്‍ ഖാന്‍ കസ്റ്റഡിയില്‍; പൊലീസ് വാഹനത്തില്‍ നിന്നും നടന്റെ സെല്‍ഫി

'ബൗളർമാർ എന്തിനാ, മെഷീൻ വച്ച് പന്തെറിഞ്ഞാൽ പോരെ'!

'മൈത്രേയനെ കുറിച്ചുള്ള ട്രോളുകൾ കാണുമ്പോൾ ചിരി വരും; സ്റ്റിക്കർ ആണെങ്കിൽ വേണ്ട സമയത്ത് ഞങ്ങളും ഉപയോ​ഗിക്കും'