പ്രതീകാത്മക ചിത്രം 
Kerala

സ്കൂളിൽ നിന്നും വീട്ടിലേക്ക് പോയ ഒമ്പതാംക്ലാസുകാരിയെ ബൈക്കിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി; സംഘം ചേർന്ന് പീഡിപ്പിച്ചു; നാലുപേർ അറസ്റ്റിൽ

കോവളം, വർക്കല ബീച്ചുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനി പൊലീസിൽ മൊഴി നൽകിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : സ്കൂളിൽ നിന്നു വീട്ടിലേക്കു വരികയായിരുന്ന ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി സംഘം ചേർന്നു പീഡിപ്പിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. വെട്ടുതുറ സ്വദേശി സോജൻ(23), മര്യനാട് സ്വദേശികളായ അഭിലാഷ്(25), ടോമി(23), നിരഞ്ജൻ(20) എന്നിവരെയാണ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്.

ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന പെൺകുട്ടി വെള്ളിയാഴ്ച വൈകിട്ട് സ്കൂളിൽ നിന്നു വീട്ടിലേക്കു വരുമ്പോഴായിരുന്നു സംഭവം.  ബൈക്കിൽ വന്ന നാലംഗ സംഘം ഒൻപതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. സംഘം ചേർന്ന് പീഡിപ്പിച്ചശേഷം കുട്ടിയെ പിറ്റേന്ന് രാവിലെ   തുമ്പ ഭാഗത്തു റോഡിൽ ഇറക്കിവിടുകയായിരുന്നുവെന്ന് കഠിനംകുളം പൊലീസ് അറിയിച്ചു.

പെൺകുട്ടി അറിയിച്ചത് അനുസരിച്ചു വീട്ടുകാർ നൽകിയ പരാതിയിന്മേൽ അന്വേഷണം നടത്തിയ പൊലീസ് നാലംഗ സംഘത്തെ പിടികൂടുകയായിരുന്നു. കോവളം, വർക്കല ബീച്ചുകളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിദ്യാർഥിനി പൊലീസിൽ മൊഴി നൽകിയത്. പ്രതികൾ ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണെന്നു വ്യക്തമായിട്ടുണ്ടെന്ന് അന്വേഷണത്തിനു നേതൃത്വം നൽകുന്ന ആറ്റിങ്ങൽ ഡിവൈഎസ്പി കെ.എ.വിദ്യാധരൻ അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യൻ നാവികസേനാ കപ്പലുമായി പാക് യുദ്ധക്കപ്പൽ കൂട്ടിയിടിച്ചു; പാകിസ്ഥാൻ നയതന്ത്രജ്ഞനെ വിളിച്ചുവരുത്തി ഇന്ത്യ

'എല്ലാ കാര്യങ്ങളും സെറ്റ് ചെയ്ത് ചെയ്യുന്ന ആളാണ് ഞാൻ, അക്കാര്യത്തിൽ അസ്വസ്ഥത തോന്നാറുണ്ട്; വ്ലോ​ഗിങ്ങിനെ ജോലിയായല്ല അഹാന കാണുന്നത്'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു| Dhanalekshmi DL 69 lottery result

ലിംഫോമയ്ക്ക് ശേഷമുള്ള ജീവിതം: രോഗമുക്തിക്കപ്പുറമുള്ള കരുതലുകൾ പ്രധാനം

പിഎഫ് വേതന പരിധി ഉയര്‍ത്തി; 15,000ല്‍ നിന്ന് 25,000 രൂപ