Kerala

സ്ത്രീക്കൊപ്പമുള്ള വീഡിയോ തട്ടിയെടുക്കാൻ 70 കാരനെ മർദിച്ച് വീട് കൊള്ളയടിച്ചു ; യുവതിയും കൂട്ടാളിയും പിടിയിൽ

കുത്താറിലെ കർണാടക രക്ഷണവേദികെ മഹിളാവിഭാഗം താലൂക്ക് പ്രസിഡന്റ് ശ്രീലത, ഹിന്ദുമഹാസഭാ നേതാവ് രാകേഷ് എന്നിവരാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

മംഗളൂരു: സ്ത്രീക്കൊപ്പമുള്ള രംഗങ്ങൾ തട്ടിയെടുക്കാൻ മലയാളിയായ എഴുപതുകാരനെ ഭീഷണിപ്പെടുത്തി മർദിച്ച് വീട് കൊള്ളയടിച്ച കേസിൽ യുവതി അടക്കം രണ്ടുപേർ പിടിയിൽ. കുത്താറിലെ കർണാടക രക്ഷണവേദികെ മഹിളാവിഭാഗം താലൂക്ക് പ്രസിഡന്റ് ശ്രീലത(30), ഹിന്ദുമഹാസഭാ നേതാവ് രാകേഷ്(36) എന്നിവരാണ് പിടിയിലായത്. സംഭവത്തിൽ മൂന്നുപേർ ഒളിവിലാണ്.

എറണാകുളം സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്.  മകനൊപ്പം മംഗളൂരുവിലാണ് പരാതിക്കാരൻ താമസം. ഇയാളുടെ ഭാര്യ അസുഖം ബാധിച്ച് വർഷങ്ങളായി കൊച്ചിയിൽ ചികിത്സയിലാണ്.  ഒരു സ്ത്രീക്കൊപ്പമുള്ള രംഗങ്ങൾ സ്ത്രീയുടെ അനുമതിയോടെ ചിത്രീകരിച്ച് ഇയാൾ പെൻഡ്രൈവിൽ സൂക്ഷിച്ചിരുന്നു. ഇതു മനസ്സിലാക്കിയ സംഘം ജോലിക്കെന്ന വ്യാജേന വീട്ടിൽ ചെന്ന് പെൻഡ്രൈവ് മോഷ്ടിക്കുകയും ഇതിലെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പിന്നീട് ഇയാളെ തട്ടിക്കൊണ്ടുപോയി അഞ്ചു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടു. ഇത്രയും പണം കൈയിലില്ലെന്നറിയിച്ചതോടെ മർദിക്കുകയും സ്വർണാഭരണങ്ങളും കൈയിലുണ്ടായിരുന്ന 18,000 രൂപയും തട്ടിയെടുക്കുകയും ചെയ്തു. കാറിന്റെ രേഖകളും സംഘം കൈക്കലാക്കാൻ ശ്രമിച്ചു. അതിനിടെ ഇവരുടെ പിടിയിൽനിന്നു രക്ഷപ്പെട്ട ഇയാളുടെ ബഹളം കേട്ട് സമീപത്തെ ഫ്ലാറ്റിലെ കാവൽക്കാരെത്തിയാണ് രണ്ടുപേരെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT