Kerala

സ്ത്രീത്വത്തെ അപമാനിച്ച് വീഡിയോ; യൂട്യൂബര്‍ക്ക് നേരെ കരി ഓയില്‍ പ്രതിഷേധം, മുറിയില്‍ കയറി തല്ലി ഭാഗ്യലക്ഷ്മിയും സംഘവും (വീഡിയോ)

സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്ക് നേരെ സ്ത്രീകളുടെ കരി ഓയില്‍ പ്രതിഷേധവും മര്‍ദനവും.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്ത്രീകളെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിപ്പിച്ച യുട്യൂബര്‍ക്ക് നേരെ സ്ത്രീകളുടെ കരി ഓയില്‍ പ്രതിഷേധവും മര്‍ദനവും. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭഗ്യലക്ഷ്മിയുടെ നേതൃത്വത്തിലാണ് സ്ത്രീകള്‍ ഡോ. വിജയ് പി നായര്‍ എന്നയാളെ കയ്യേറ്റം ചെയ്തത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലുടെ പ്രചരിപ്പിക്കുകയും ചെയ്തു. 

ഇയാള്‍ തന്റെ യൂട്യൂബ് ചാനലിലൂടെ നിരന്തരം സ്ത്രീകളെയും ഫെമിനിസ്റ്റുകളെയും അധിക്ഷേപിക്കുന്നു എന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടാകാത്ത സാചര്യത്തിലാണ് പ്രതിഷേധിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. 

ഇയാളുടെ യൂട്യൂബ് ചാനല്‍ ഡിലിറ്റ് ചെയ്യിപ്പിച്ച് മാപ്പ് പറയപ്പിച്ചതിന് ശേഷമാണ് സംഘം മടങ്ങിയത്. ഇയാളുടെ ലാപ്പ് ടോപ്പും മൊബൈല്‍ ഫോണും പൊലീസിനെ ഏല്‍പ്പിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

പരിക്ക് മാറി; ഹർഷിത് റാണ വീണ്ടും ഇന്ത്യൻ ഏകദിന ടീമിൽ

'ഇറാന്റേത് നിരുപാധിക കീഴടങ്ങല്‍'; തന്റെ അധികാരത്തിന് പരിധിയില്ലെന്ന് ട്രംപ്

'മമ്മൂട്ടിയോട് കഥ പറയാൻ നടന്നത് ഏഴ് മാസം, സംശയം മുഴുവൻ തീർത്ത ശേഷമാണ് അദ്ദേഹം ഓക്കെ പറഞ്ഞത്'; ധനുഷ് ചിത്രത്തെക്കുറിച്ച് സംവിധായകൻ

'ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ​​ഗോൾ അടിക്കാനും റെക്കോർഡ് ഉണ്ടാക്കാനും അല്ല ഞങ്ങൾ കളിക്കുന്നത്'