Kerala

സ്വകാര്യ ബസുകളില്‍ പാട്ട് വച്ച് പായേണ്ട, പിടി വീഴും; പ്രത്യേക സ്‌ക്വാഡിനെ നിയമിച്ചു

റൂട്ട് പെര്‍മിറ്റുള്ള ബസുകളില്‍ ഓഡിയോ - വിഡിയോ സംവിധാനങ്ങള്‍ ഘടിപ്പിക്കരുതെന്നാണ് നിയമം. ഇത് പാലിക്കാതെ അമിത ശബ്ദത്തില്‍ പാട്ടും വച്ച് ബസുകള്‍ പായാന്‍ തുടങ്ങിയതോടെയാണ് കമ്മീഷണര്‍ പരിശോധനയ്ക്കിറങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ജില്ലയിലെ സ്വകാര്യ ബസുകളില്‍ പാട്ട് വച്ച് സര്‍വീസ് നടത്തരുതെന്ന്‌
ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ഓഡിയോ, വിഡിയോ സംവിധാനങ്ങള്‍ ബസിനുള്ളില്‍ ഘടിപ്പിച്ചാല്‍ പിടികൂടി പിഴയീടാക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി. ഇന്നലെ നടത്തിയ മിന്നല്‍  പരിശോധനയില്‍ 20 ബസുകളിലെ ഓഡിയോ സംവിധാനങ്ങള്‍ മോട്ടോര്‍ വാഹന വകുപ്പ് അഴിപ്പിച്ചു. ഇതിനായി പ്രത്യേക സ്‌ക്വാഡിനും രൂപം നല്‍കിയിട്ടുണ്ട്.
 
റൂട്ട് പെര്‍മിറ്റുള്ള ബസുകളില്‍ ഓഡിയോ - വിഡിയോ സംവിധാനങ്ങള്‍ ഘടിപ്പിക്കരുതെന്നാണ് നിയമം. ഇത് പാലിക്കാതെ അമിത ശബ്ദത്തില്‍ പാട്ടും വച്ച് ബസുകള്‍ പായാന്‍ തുടങ്ങിയതോടെയാണ് കമ്മീഷണര്‍ പരിശോധനയ്ക്കിറങ്ങിയത്. നിലവില്‍ ടൂറിസ്റ്റ് ബസുകള്‍ക്കാണ് പാട്ട് വച്ച് സര്‍വീസ് നടത്താനുള്ള അനുമതിയുള്ളത്.

പാട്ടുവയ്ക്കുന്നതിന് പുറമേ സ്പീഡ് ഗവര്‍ണര്‍, യൂണിഫോം, സീറ്റ് സംവരണം, സ്‌റ്റോപുകളില്‍ നിര്‍ത്താതിരിക്കല്‍ തുടങ്ങിയ കാര്യങ്ങളും പാലിക്കുന്നുണ്ടോയെന്ന് പ്രത്യേക സ്‌ക്വാഡ് പരിശോധിക്കും. നടപടി ക്രമങ്ങള്‍ പാലിക്കാതെ സ്വകാര്യബസുകള്‍ നിരത്തിലിറങ്ങിയാല്‍ പിടികൂടാനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT