Kerala

സ്വപ്ന സുരേഷിന് നെഞ്ചുവേദന; ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി

സ്വപ്ന സുരേഷിന് നെഞ്ചുവേദന; ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന് നെഞ്ചുവേദന അനുഭവപ്പെട്ടു. തിങ്കളാഴ്ച വെളുപ്പിനാണ് അവർക്ക് നെഞ്ചു വേദനയുണ്ടായത്. ഉടൻ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. 

ഇസിജിയിൽ ചെറിയ വ്യതിയാനം കണ്ടതായി സ്വപ്നയുടെ അഭിഭാഷകൻ ജിയോ പോൾ കോടതിയിൽ അറിയിച്ചു. എറണാകുളം ജനറൽ ആശുപത്രിയിലാണ് അവരെ ചികിത്സയ്ക്കായി എത്തിച്ചത്. 

സ്വപ്നയെ കാക്കനാട് ജില്ലാ ജയിലിലേക്ക് 26 വരെ റിമാൻഡ് ചെയ്ത പ്രിൻസിപ്പൽ സെഷൻസ് കോടതി, എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിൽ ചികിത്സ നൽകാൻ ഉത്തരവിടുകയായിരുന്നു. സ്വപ്നയുടെ ആരോഗ്യസ്ഥിതിയിൽ പ്രത്യേക ശ്രദ്ധവേണമെന്ന് ജയിൽ സൂപ്രണ്ടിന് നിർദേശവും നൽകി. സ്വപ്നയ്ക്കു പുറമേ പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവരേയും 26 വരെ റിമാൻഡ് ചെയ്തു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT