ഫയല്‍ ചിത്രം 
Kerala

സ്വര്‍ണക്കടത്ത് : പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ ; മൂന്നുപ്രതികള്‍ കുറ്റം സമ്മതിച്ചു

സന്ദീപ് നായര്‍ക്ക് പുറമെ മറ്റു മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ. ഇക്കാര്യം ആവശ്യപ്പെട്ട് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതി സന്ദീപ് നായര്‍ക്ക് പുറമെ മറ്റു മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു.

യുഎപിഎ പ്രകാരം പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസം വരെ നീട്ടാന്‍ സാധിക്കും. ഇത് പ്രകാരമാണ് എന്‍ഐഎയുടെ ആവശ്യം ഉന്നയിച്ചിട്ടുള്ളത്. 90 ദിവസം കഴിഞ്ഞാല്‍ കസ്റ്റഡിക്കായി പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതിയില്‍ എന്‍ഐഎ ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.

അന്വേഷണം പുരോഗമിക്കുകയും വ്യാപിപ്പിക്കുകയുമാണ്. ഫൈസല്‍ ഫരീദ് അടക്കമുള്ള രണ്ടു പ്രധാനപ്രതികള്‍ യുഎഇ പൊലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ ഇങ്ങോട്ടേക്ക് എത്തിച്ച് ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. 

മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ എന്നീ പ്രതികളാണ് കേസില്‍ പുതുതായി കുറ്റസമ്മതം നടത്തിയിട്ടുള്ളത്. സന്ദീപ് നായരുടെ രഹസ്യമൊഴി ആലുവ കോടതി രേഖപ്പെടുത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന