Kerala

സൗദിയില്‍ വാഹനാപകടം; കൊല്ലം സ്വദേശിയടക്കം മൂന്ന് പേര്‍ മരിച്ചു

കൊല്ലം കടവൂര്‍ സ്വദേശിയായ ചാള്‍സ് സെബാസ്റ്റ്യനാണ്(51) മരിച്ചത്. തനൂമ ടണലിന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട്‌ കൊക്കയിലേക്ക് മറിയുകയായിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്

 ജിദ്ദ: സൗദി അറേബ്യയിലെ തനൂമ ടണലിന് സമീപം ഉണ്ടായ വാഹനാപകടത്തില്‍ കൊല്ലം സ്വദേശിയുള്‍പ്പടെ മൂന്ന് പേര്‍ മരിച്ചു. കൊല്ലം കടവൂര്‍ സ്വദേശിയായ ചാള്‍സ് സെബാസ്റ്റ്യനാണ്(51) മരിച്ചത്. തനൂമ ടണലിന് സമീപം വച്ച് ഇവര്‍ സഞ്ചരിച്ച ട്രക്ക് നിയന്ത്രണം വിട്ട്‌ കൊക്കയിലേക്ക് മറിയുകയായിരുന്നു. മരിച്ചവരില്‍ മറ്റ് രണ്ട് പേര്‍ ഒരാള്‍ ഉത്തര്‍പ്രദേശ് സ്വദേശിയും മറ്റേയാള്‍ പാകിസ്ഥാനിയുമാണ്.

 കുടുംബത്തോടൊപ്പം ഷാര്‍ജയിലായിരുന്ന ചാള്‍സ് രണ്ട് മാസം മുന്‍പാണ് സൗദിയിലേക്ക് എത്തിയത്. മൃതദേഹം എത്രയും വേഗം കോണ്‍സുലേറ്റിന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെ നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. ഭാര്യ; ശോഭ, മകന്‍ റിന്റോ
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പിഎം ശ്രീ പദ്ധതി: നാലംഗ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു; സമിതി റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി

കോഴിക്കോട്ട് വൺവേ പരീക്ഷണം പാളി; ബൈപ്പാസ് സർവീസ് റോഡുകളിൽ വാഹന കുരുക്കും ജനകീയ പ്രതിഷേധവും; ഒടുവിൽ പിൻവലിച്ച് ട്രാഫിക് പൊലീസ്

ആദ്യഗോള്‍ നേടിയതിന് പിന്നാലെ പൊട്ടിക്കരഞ്ഞു; കാരണം വെളിപ്പെടുത്തി മെസി

'വാരിയെല്ലിന് ചതവുണ്ട്, ആയുസ് നീട്ടി കിട്ടിയത് ഭാ​ഗ്യം'; കോൺക്രീറ്റ് വാട്ടർ ടാങ്കിൽ വീണ് പരിക്കേറ്റെന്ന് നടൻ വിനോദ് കോവൂർ

ഇറാന്റെ പുനരധിവാസം; 300 ബില്യണ്‍ ഡോളറിന്റെ ധനസഹായ പദ്ധതി യുഎസ് രൂപീകരിക്കണം, ഉപരോധങ്ങളും പിന്‍വലിക്കണം; ധാരണാപത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്

SCROLL FOR NEXT