Kerala

ഹനാന് വീണ്ടും അപകടം; കാറിന്റെ ഡോര്‍ ഇടിച്ച് തലയ്ക്ക് പരിക്ക്, ആശുപത്രിയില്‍ 

പഠനത്തിനിടെ മീന്‍ വില്‍പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തില്‍ പരിക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പഠനത്തിനിടെ മീന്‍ വില്‍പന നടത്തി ശ്രദ്ധേയയായ ഹനാന് വാഹനാപകടത്തില്‍ പരിക്ക്. വരാപ്പുഴ മാര്‍ക്കറ്റില്‍ നിന്ന് മത്സ്യം വാങ്ങി പോകുന്നതിനിടെ കാറിന്റെ ഡോര്‍ തലയിലിടിച്ചാണ് പരിക്കേറ്റത്. 

ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കലൂര്‍ ഭാഗത്ത് മീന്‍ കച്ചവടം നടത്താന്‍ വരാപ്പുഴയില്‍ നിന്ന് മൊത്തമായി മീന്‍ വാങ്ങി പെട്ടിയിലാക്കി വാഹനത്തില്‍ കയറ്റുമ്പോഴാണ് അപകടമുണ്ടായത്. വാഹനത്തിന്റെ പിന്‍വശത്തെ ഡോര്‍ വലിച്ചടയ്ക്കുന്നതിനിടെ തലയുടെ പിന്‍ഭാഗത്ത് ഇടിക്കുകയായിരുന്നു.

തലമുറിഞ്ഞ് ചോര ഒഴുകി. കൂടെയുണ്ടായിരുന്ന ഡ്രൈവര്‍ ഹനാനെ സമീപത്തുളള മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയെങ്കിലും വേദനയ്ക്ക് കുറവുണ്ടായില്ല. തുടര്‍ന്ന് ഇടപ്പളളിയിലെ ആശുപത്രിയില്‍ എത്തിച്ചു. മുറിവ് ഗുരുതരമല്ലന്നാണ് പ്രാഥമിക വിലയിരുത്തല്‍. നേരത്തെ വാഹനാപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മുതുകില്‍ ബെല്‍റ്റ് കെട്ടിയാണ് ഹനാന്‍ മീന്‍ കച്ചവടം നടത്തുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ഇമിഗ്രേഷൻ ക്ലിയറൻസില്ലാതെ ഇറ്റാലിയൻ പൗരന്മാർ ജർമ്മനിയിലേക്ക് പറന്നു: എയർ ഇന്ത്യ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ്

കൂപ്പുകുത്തി രൂപ, 30 പൈസയുടെ നഷ്ടം, നൂറ് തൊടുമോ?; ഓഹരി വിപണിയിലും ഇടിവ്

'അമേരിക്കൻ യാത്ര സംഘാടകരുടെ ചെലവിൽ, സർക്കാർ ചെലവിലല്ല കേട്ടോ !': സൈബർ പ്രചാരണങ്ങൾക്ക് മറുപടിയുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

കുട്ടികളുടെ സുരക്ഷ പ്രധാനമെന്ന് കേന്ദ്രം; ലൈംഗിക അതിക്രമം നിയമപാലകരെ അറിയിക്കുമെന്ന് മെറ്റ