Kerala

ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി എകോപന സമിതി; നേതാവിനെ പൂട്ടിയിട്ടു

ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടി വരുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വ്യാപാരികളെ വെല്ലുവിളിച്ചുകൊണ്ടുള്ള ഹര്‍ത്താലിനോട് സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടി വരുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി നസറുദ്ദീന്‍ പറഞ്ഞു. 

കോഴിക്കോട് മിഠായിത്തെരുവില്‍ വ്യാപാരികള്‍ സംഘടിച്ചെത്തിയാണ് ഹര്‍ത്താല്‍ ദിനത്തില്‍ കടകള്‍ തുറന്നത്. ഹര്‍ത്താല്‍ വിരുദ്ധ നിലപാടുമായി മുന്നോട്ട് പോകാനാണ് വ്യാപാരികളുടെ തീരുമാനം. ഹര്‍ത്താല്‍ വിരുദ്ധരാഷ്ട്രീയം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുെമന്നും ഏകോപനസമിതി സംസ്ഥാന അധ്യക്ഷന്‍ ടി നസറുദ്ദീന്‍ വ്യക്തമാക്കി

ഹര്‍ത്താലിനോടനുബന്ധിച്ച് വ്യാപകമായ ആക്രമണം നടന്നിരുന്നു. ചിലയിടങ്ങളില്‍ കടകളടപ്പിയ്ക്കാന്‍ യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. കൊയിലാണ്ടിയില്‍ കടതുറന്ന വ്യാപാരിവ്യവസായി നേതാവിനെ കടയ്ക്കുള്ളില്‍ പൂട്ടിയിട്ടു. കോഴിക്കോട് പാളയത്ത് ചരക്കുനീക്കം നിലച്ചതോടെ പച്ചക്കറികള്‍ കെട്ടിക്കിടന്നു. കോഴിക്കോട് ജില്ലയുടെ പലഭാഗങ്ങളിലും വ്യാപാരികള്‍ കടകള്‍ തുറന്നിരുന്നെങ്കിലും സമരാനുകൂലികള്‍ അടപ്പിയ്ക്കുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT