Kerala

ഹാദിയയ്ക്ക് മാനസിക വിഭ്രാന്തിയെന്ന് അച്ഛന്‍: മെഡിക്കല്‍ തെളിവുകള്‍ കോടതിക്ക് കൈമാറും

ഹാദിയയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അച്ഛന്‍ അഭിഭാഷകന്‍ മുഖേനെ നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്നും അഭിഭാഷകന്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: താന്‍ ഇസ്ലാമാണന്നും തനിക്ക് നീതി വേണമെന്നും ഹാദിയ വ്യക്തമാക്കിയതിന് പിന്നാലെ നിര്‍ണായക നീക്കവുമായി ഹാദിയയുടെ കുടുംബം. ഹാദിയയ്ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അച്ഛന്‍ അഭിഭാഷകന്‍ മുഖേനെ നാളെ സുപ്രീം കോടതിയെ അറിയിക്കും. ഇക്കാര്യം മനസിലാക്കിയാണ് ഹൈക്കോടതി വിവാഹം റദ്ദാക്കിയതെന്നും സുപ്രീം കോടതിയെ ഹാദിയയുടെ കുടംബം അറിയിക്കും. മെഡിക്കല്‍ രേഖകളും ഹാജരാക്കുമെന്ന് അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. 

കുടുംബാങ്ങളെ അസഭ്യം പറയുകയും അവരെ വേദനിപ്പിക്കുന്നതായും അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ യാത്രയ്ക്കിടയില്‍ മാനസിക വിഭ്രാന്തി പ്രകടിപ്പിച്ചതായും  മാതാപിതാക്കളോട് മോശമായാണ് പെരുമാറിയതെന്നും അക്കാര്യം കോടതിയെ അറിയിക്കുമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. ഇന്നലെ ഡല്‍ഹിയിലേക്ക് പോകും വഴി തന്നെ ആരും നിര്‍ബന്ധിപ്പിച്ചല്ല മതം മാറ്റിയതെന്നും തനികക്ക് ഭര്‍ത്താവിനൊപ്പം പോകണമെന്നുമായിരുന്നു ഹാദിയയുടെ വാദം. ഈ സാഹചര്യത്തില്‍ ഹാദീയ കോടതിയില്‍ ഇക്കാര്യം തന്നെയാകും അറിയിക്കുക എന്ന ്മനസിലാക്കിയതിനെ തുടര്‍ന്നാണ് നിര്‍ണായക നീക്കം. എന്‍ഐഎ ഇതിന് സമാനമായ റിപ്പോര്‍ട്ടുകളാവും സമര്‍പ്പിക്കുമെന്നും വാര്‍ത്തകളുണ്ട്.

നാളെ ഉച്ചയ്ക്ക് ശേഷമാണ് സുപ്രീം കോടതിയില്‍ ഹാദിയ കേസില്‍ വാദം കേള്‍ക്കുക. എന്തുകാര്യമാകും ഹാദിയ കോടതിയില്‍ വ്യക്തമാക്കുക എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT