Kerala

ഹിമാലയത്തില്‍ ധ്യാനത്തിന് പോയ മലയാളി യുവാവ് മരിച്ച നിലയില്‍; നാരായണപര്‍വതത്തില്‍ നിന്ന് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി

ബദരിനാഥ് ക്ഷേത്രത്തിന്റെ മുകളില്‍ നാരായണപര്‍വതത്തില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

അമ്പലപ്പുഴ: ഹിമാലയത്തില്‍ ആത്മീയയാത്രകള്‍ നടത്തിവന്ന യുവാവിന്റെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി. ബദരിനാഥ് ക്ഷേത്രത്തിന്‌ മുകളില്‍ നാരായണപര്‍വതത്തില്‍ നിന്നാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. അമ്പലപ്പുഴ സ്വദേശി സൂരജ് രാജീവ്(36) ആണ് മരിച്ചത്. 

നാരായണ പര്‍വതത്തിന് മുകളിലെ ഗുഹയ്ക്കരികില്‍ നിന്ന് ഇയാളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി രണ്ട് ദിവസം മുന്‍പാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ധ്യാനത്തിനായി ആറ് മാസം മുന്‍പാണ് സൂരജ് നാരായണ പര്‍വതത്തിലേക്ക് പോയത്. സൂരജിന്റെ അച്ഛന്റെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ബദരിനാഥില്‍ അന്ത്യ കര്‍മങ്ങള്‍ നടത്തി. 

കംപ്യൂട്ടര്‍ എഞ്ചിനിയറിംഗ് ബിരുദധാരിയായിരുന്നു സൂരജ്. പഠനം കഴിഞ്ഞതിന് ശേഷം ആത്മീയ വഴിയിലേക്ക് തിരിഞ്ഞു. അമേരിക്കയിലെ ഓള്‍ഡ് ഡൊമിനിയന്‍ സര്‍വകലാശാലയില്‍ നിന്നാണ് ബിരുദം നേടിയത്. പഠന സമയത്ത് ഓണ്‍ലൈന്‍ വഴി സന്യാസ മേഖലയിലെ നിരവധി പേരുമായി ബന്ധം സ്ഥാപിക്കുകയും, പഠനത്തിന് ശേഷം ആത്മീയ വഴിയിലേക്ക് തിരിയുകയുമായിരുന്നു സൂരജ്. 

നവംബറില്‍ ബദരിനാഥ് ക്ഷേത്രത്തില്‍ നടയടച്ചപ്പോള്‍ അവിടെയുണ്ടായിരുന്നവരെല്ലാം മലയിറങ്ങിയിരുന്നു. എന്നാല്‍ സൂരജ് നാരായാണപര്‍വതത്തിലേക്ക് പോയി. മെയ് 10ന് ബദരിനാഥില്‍ നട തുറന്നപ്പോള്‍ സരജിന്റെ അസാന്നിധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ചിലര്‍ നടത്തിയ തിരച്ചിലിലാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT