Kerala

ഹ​ർ​ത്താ​ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ ഭ​ര​ണം മാ​റു​മ്പോ​ൾ വാ​ക്ക് മാ​റ്റ​രു​ത് ; ശ്രീജിത്ത് നല്ല ഉദ്യോ​ഗസ്ഥനെന്നും സുരേഷ് ​ഗോപി

ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് നിയോ​ഗിച്ച ഐജി എസ് ശ്രീജിത്ത് നല്ല ഉദ്യോ​ഗസ്ഥനാണ്. അദ്ദേഹത്തിൽ വിശ്വാസമുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

കാ​സ​ർ​കോട് : സി​പി​എ​മ്മി​നെ​യും ഇ​ട​തു​പ​ക്ഷ​ത്തെ​യും വി​മ​ർ​ശി​ച്ച് നടനും ബി​ജെ​പി എം​പി​യുമായ സു​രേ​ഷ്ഗോ​പി. പെരിയയിലെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ ഇരട്ടക്കൊലപാതക കേസ് അന്വേഷണത്തിന് നിയോ​ഗിച്ച ഐജി എസ് ശ്രീജിത്ത് നല്ല ഉദ്യോ​ഗസ്ഥനാണ്. അദ്ദേഹത്തിൽ വിശ്വാസമുണ്ട്. എന്നാൽ അ​ദ്ദേ​ഹ​ത്തെ അ​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ച രാ​ഷ്ട്രീ​യ തി​മി​രം ബാ​ധി​ച്ച​വ​രി​ൽ യാ​തൊ​രു വി​ശ്വാ​സ​വും ഇ​ല്ലെ​ന്ന് സു​രേ​ഷ്ഗോ​പി പ​റ​ഞ്ഞു. 

പെരിയയിലെ കൊല്ലപ്പെട്ട യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരുടെ വീട് സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇരട്ടക്കൊലക്കേസില്‍ സത്യാവസ്ഥ പുറത്ത് വരണം. ഇതിന് സിബിഐ അന്വേഷണം അനിവാര്യമാണെന്നും സുരേഷ് ഗോപി പറഞ്ഞു.  സിബിഐ അന്വേഷണം പ്രഖ്യാപിക്കുന്നതാണ് സിപിഎമ്മിന് രക്ഷാ മാര്‍ഗം. 

ടിപി കേസിലെ പ്രതി പി കെ കുഞ്ഞനന്തന്‍ ഒരു ഉറുമ്പിനെ പോലും കൊല്ലാത്ത ആളാണെങ്കില്‍ ഞാന്‍ ഷംസീറിനൊപ്പമാണെന്നും സിപിഎമ്മിനെ സുരേഷ് ഗോപി പരിഹസിച്ചു. ഭ​ര​ണ​ത്തി​ലി​രി​ക്കു​മ്പോ​ൾ ഹ​ർ​ത്താ​ലി​നെ എ​തി​ർ​ക്കു​ന്ന​വ​ർ ഭ​ര​ണം മാ​റു​മ്പോ​ൾ വാ​ക്ക് മാ​റ്റ​രു​തെ​ന്നും, സിപിഎമ്മിനെതിരെ ഒളിയമ്പെയ്ത് സുരേഷ് ​ഗോപി അഭിപ്രായപ്പെട്ടു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്