Kerala

​ഗർഭിണിപൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

വിഷം കൊടുത്ത് കൊന്നശേഷമാണോ കെട്ടിത്തൂക്കിയതെന്ന് അറിയുന്നതിന് പൂച്ചയുടെ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാൽക്കുളങ്ങരയിലെ ക്ലബില്‍ ഗര്‍ഭിണിപ്പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്​റ്റ്​മോര്‍ട്ടം റിപ്പോര്‍ട്ട്.  കഴുത്തിലെ കുരുക്കില്‍ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചത്. ശനിയാഴ്ച അർധരാത്രിക്കും ഞായറാഴ്​ച പുലര്‍ച്ചക്കും ഇടയിലാണ് മരണമെന്നും റിപ്പോർട്ടിൽ പറയുന്നു.  

വിഷം കൊടുത്ത് കൊന്നശേഷമാണോ കെട്ടിത്തൂക്കിയതെന്ന് അറിയുന്നതിന് പൂച്ചയുടെ ആന്തരികാവയവങ്ങൾ പരിശോധനക്ക് അയച്ചിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പാൽക്കുളങ്ങരയിലെ ക്ലബ്​ കെട്ടിടത്തില്‍ പൂച്ചയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്.

മൃഗാവകാശപ്രവര്‍ത്തകരുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് കേസെടുത്തിരുന്നു. ക്ലബ്​ ഭാരവാഹികളുടെയും പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തി. സംഭവദിവസം സ്ഥലത്തില്ലായിരുന്നെന്ന മറുപടിയാണ് ക്ലബ്​ ഭാരവാഹികള്‍ നല്‍കിയത്. പരാതിയിൽ അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന