Kerala

​ഗൾഫിൽ നിന്ന് അവധിക്ക് നാട്ടിലെത്തി, ഭാര്യയുമായി പിണങ്ങി യുവാവ് കായലിൽ ചാടി; രക്ഷപ്പെടുത്തിയത് നാവികർ 

തോപ്പുംപടി ഹാർബർ പാലത്തിൽനിന്നാണ് യുവാവ്‌ കായലിലേക്ക് ചാടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഭാര്യയുമായി വഴക്കിട്ട് കായലിൽ ചാടിയ യുവാവിനെ നാവിക സേനാംഗങ്ങൾ രക്ഷപ്പെടുത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശിയായ യുവാവ് തോപ്പുംപടി ഹാർബർ പാലത്തിൽനിന്ന് കായലിലേക്ക് ചാടിയത്.

ഗൾഫിൽനിന്ന് അവധിക്ക് നാട്ടിൽ എത്തിയതായിരുന്നു യുവാവ്. ഉച്ചയോടെ ഭാര്യയുമായി പിണങ്ങി സ്കൂട്ടറെടുത്ത് പോയ ഇയാൾ കായലിലേക്ക് ചാടുകയായിരുന്നു. ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നവരുടെ വലയിൽ പിടിച്ചുകിടന്നെങ്കിലും അടിയൊഴുക്ക് ശക്തമായതോടെ കൈവിട്ടുപോയി. അപ്പോഴാണ് ആ വഴി വന്ന നാവികരായ റിങ്കു, പ്രജാപതി എന്നിവർ കായലിലേക്ക് ചാടി ഇയാളെ രക്ഷപ്പെടുത്തിയത്. 

ബോധരഹിതനായിരുന്ന യുവാവിനെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ വഞ്ചിയിൽ കയറ്റിയാണ് കരയിലെത്തിച്ചത്. ഇയാളെ പിന്നീട് പൊലീസ് എത്തി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം