പ്രതീകാത്മക ചിത്രം 
World

പബ്ജിക്ക് അടിമ, 14കാരൻ അമ്മ ഉൾപ്പെടെ നാല് കുടുംബാം​ഗങ്ങളെ വെടിവെച്ച് കൊന്നു 

ഓൺലൈൻ ഗെയിമായ പബ്ജിയുടെ അടിമയായ 14കാരൻ നാല് കുടുംബാം​ഗങ്ങളെ കൂട്ടക്കൊല ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോർ: ഓൺലൈൻ ഗെയിമായ പബ്ജിയുടെ അടിമയായ 14കാരൻ നാല് കുടുംബാം​ഗങ്ങളെ കൂട്ടക്കൊല ചെയ്തു. പബ്ജിയുടെ സ്വാധീനത്തിൽ അമ്മയെയും രണ്ട് സഹോദരിമാരെയും ഒരു സഹോദരനെയുമാണ് വെടിവച്ചു കൊന്നത്. 

ലാഹോറിലെ കഹ്‌ന പ്രദേശ​ത്തെ വീട്ടിലാണ് കഴിഞ്ഞയാഴ്ച കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബത്തെ ആക്രമിച്ച മകൻ ഒഴിച്ച് കുടുംബത്തിലെ ബാക്കി എല്ലാവരും കൊല്ലപ്പെട്ടതായി പാകിസ്ഥാൻ പൊലീസ് അറിയിച്ചു.  അമ്മയെയും സഹോദരങ്ങളെയും താൻ തന്നെയാണ്​ കൊന്നതെന്ന്​ കുട്ടി പൊലീസിനോട്​ സമ്മതിച്ചു. 

ദിവസത്തിൽ ഏറിയ സമയവും ഓൺലൈൻ ഗെയിം കളിക്കാൻ ചിലവഴിക്കുന്നതിനാൽ കുട്ടിക്ക്​ ചില മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും പൊലീസ്​ പറഞ്ഞു. പഠനത്തിൽ ശ്രദ്ധിക്കാത്തതിനും പബ്ജി കളിച്ച് സമയം ചെലവഴിക്കുന്നതിനും കുട്ടിയെ അമ്മ ശാസിച്ചിരുന്നു. സംഭവ ദിവസവും അമ്മ കുട്ടിയെ ഈ വിഷയത്തിൽ ശകാരിച്ചിരുന്നു. പിന്നീട് എല്ലാവരും ഉറങ്ങിക്കിടക്കുമ്പോൾ കുട്ടി അലമാരയിൽ നിന്ന് തോക്കെടുത്ത് വെടിവെച്ച് കൊല്ലുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT