അമേരിക്കയില്‍ മൂന്ന് മിനിറ്റില്‍ ജ്വല്ലറി കൊള്ളയടിച്ച് 20 അംഗ സംഘം; വിഡിയോ  എക്‌സ്
World

അമേരിക്കയില്‍ മൂന്ന് മിനിറ്റില്‍ ജ്വല്ലറി കൊള്ളയടിച്ച് 20 അംഗ സംഘം; വിഡിയോ

സുരക്ഷാ ജീവനക്കാരന്‍ മാത്രമാണു ഷോറൂമിലുണ്ടായിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

കാലിഫോര്‍ണിയ: അമേരിക്കയില്‍ പുനെ ആസ്ഥാനമായുള്ള ജ്വല്ലറിയില്‍ 3 മിനിറ്റിനുള്ളില്‍ കവര്‍ച്ച നടത്തി 20 അംഗ സംഘം. കാലിഫോര്‍ണിയയിലെ സണ്ണിവെയ്ലിലുള്ള പിഎന്‍ജി ജ്വല്ലറിയിലായിരുന്ന മോഷണം നടന്നത്. മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാക്കള്‍ ചില്ല് വാതിലുകള്‍ തകര്‍ത്ത് കവര്‍ച്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.

ഈ സമയം ഒരു സുരക്ഷാ ജീവനക്കാരന്‍ മാത്രമാണു ഷോറൂമിലുണ്ടായിരുന്നത്. ഇയാളെ കീഴ്‌പ്പെടുത്തിയ സംഘം ജ്വല്ലറിയിലെ പ്രദര്‍ശന അലമാരകളുടെ ചില്ലുകള്‍ തകര്‍ത്ത് ആഭരണങ്ങള്‍ കവര്‍ന്നു. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജ്വല്ലറിയെ കുറിച്ച് നന്നായി അറിയാവുന്നവരാണ് കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് മോഷണരീതി പരിശോധിക്കുമ്പോള്‍ മനസ്സിലാകുന്നതെന്ന് യുഎസിലെ പ്രാദേശികമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തതിട്ടുണ്ട്.

പുരുഷോത്തം നാരായണ്‍ ഗാഡ്കില്‍ സ്ഥാപിച്ച ജൂവലറി ശൃംഖലയാണ് പിഎന്‍ജി. ഇവര്‍ക്ക് ഇന്ത്യയിലും യുഎസിലും ദുബായിലുമായി 35 ഷോറൂമുകളുണ്ടെന്ന് വെബ്‌സൈറ്റ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

കഥയും സ്റ്റാർഡവും ഒന്നുമല്ല കാര്യം! ഇക്കയും ഏട്ടനും ഒന്നിച്ചപ്പോൾ ബോക്സ് ഓഫീസ് കുലുങ്ങിയോ ? 'പേട്രിയറ്റ്' ഓപ്പണിങ് ഡേ കളക്ഷൻ

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

SCROLL FOR NEXT