World

ഭര്‍ത്താവിന്റെ നാലാം വിവാഹം; ഇരുപതുകാരന് വധുവിനെ തേടി മൂന്ന് ഭാര്യമാര്‍ (വീഡിയോ)

16-ാം വയസ്സില്‍ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് അദ്‌നാന്‍ ആദ്യ വിവാഹം ചെയ്യുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്


ര്‍ത്താവിന്റെ നാലം വിവാഹത്തിനായി വധുവിനെ തിരയുന്ന മൂന്ന് ഭാര്യമാരുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുകയാണ്. പാകിസ്ഥാന്‍ സ്വദേശിയായ 20കാരന്‍ അദ്‌നാന്റെയും ഭാര്യമാരുടെയും അഭിമുഖമാണ് വൈറലായിരിക്കുന്നത്. 

16-ാം വയസ്സില്‍ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് അദ്‌നാന്‍ ആദ്യ വിവാഹം ചെയ്യുന്നത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ടാം വിവാഹം, കഴിഞ്ഞ വര്‍ഷം മൂന്നാം വിവാഹവും. നാലാം വിവാഹത്തിനായി പെണ്‍കുട്ടിയെ തിരയുന്നത് തന്റെ മൂന്ന് ഭാര്യമാര്‍ ചേര്‍ന്നാണ് എന്നാണ് അദ്‌നാന്‍ പാകിസ്ഥാന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. 

മൂന്ന് ഭാര്യമാരുടെ പേരും എസ് എന്ന ഇംഗ്ലീഷ് അക്ഷരത്തിലാണ് തുടരുന്നത് എന്നതാണ്. നാലാമത്തെയാളും എസില്‍ തുടങ്ങുന്ന പേരോടുകൂടി വേണമെന്നാണ് ഇവരുടെ ആഗ്രഹം. നാലു കുട്ടികളും അദ്‌നാന് ഉണ്ട്. 


തന്റെ ഒരു മാസത്തെ ചിലവ് ഏകദേശം 1-1.5 ലക്ഷം രൂപമായണ്. 16-ാം വയസ്സില്‍ വിവാഹിതനായതുമുതല്‍ തന്റെ സാമ്പത്തികാവസ്ഥ ഉയരാന്‍ തുടങ്ങി എന്നും അദ്‌നാന്‍ പറയുന്നു. ശുംഭാല്‍, ഷബാന, ഷാഹിദ എന്നിങ്ങനെയാണ് ഭാര്യമാരുടെ പേരുകള്‍. ഈ മൂന്ന് ഭാര്യമാരും വളരെ സ്‌നേഹത്തോടെയും സൗഹൃദത്തോടെയുമാണ് കഴിയുന്നത്. അദ്‌നാന്റെ കാര്യങ്ങള്‍ നോക്കി നടത്തുന്നതും ഭക്ഷണം വയ്ക്കുന്നതുമെല്ലാം മൂവരും പങ്കിട്ടാണ് ചെയ്യുന്നതെന്നും ലോകമാധ്യമങ്ങള്‍ ചര്‍ച്ചയാക്കുന്ന വിഡിയോയില്‍ പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT