Chanchal Chandra Bhowmik 
World

ബംഗ്ലാദേശില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല; ഗാരേജില്‍ കിടന്നുറങ്ങിയ ഹിന്ദു യുവാവിനെ ചുട്ടുകൊന്നു

ലക്ഷ്മിപൂര്‍ ഗ്രാമവാസിയായ ചഞ്ചല്‍ ചന്ദ്ര, ജോലിയുമായി ബന്ധപ്പെട്ട് നര്‍സിംഗ്ഡിയില്‍ താമസിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലദേശില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. ഉറങ്ങിക്കിടന്ന ഹിന്ദു യുവാവിനെ അജ്ഞാതര്‍ തീവെച്ചു കൊലപ്പെടുത്തി. കുമില്ല ജില്ലയിലെ ലക്ഷ്മിപൂര്‍ ഗ്രാമവാസിയായ ചഞ്ചല്‍ ചന്ദ്ര ഭൗമിക് (23) ആണ് കൊല്ലപ്പെട്ടത്. ബംഗ്ലാദേശിലെ നര്‍സിംഗ്ഡിയില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.

ഒരു ഗാരേജിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ചഞ്ചല്‍ ചന്ദ്രയ്ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്. ഗാരേജിന്റെ മുകളിലും ഷട്ടറിലുമെല്ലാം പെട്രോള്‍ ഒഴിച്ച് അക്രമികള്‍ തീ കൊളുത്തുകയായിരുന്നു. തീപടര്‍ന്നതോടെ, ഉള്ളില്‍ കിടന്നുറങ്ങുകയായിരുന്ന ചഞ്ചല്‍ ചന്ദ്ര പുക ശ്വസിച്ചും പൊള്ളലേറ്റുമാണ് മരിച്ചത്.

ലക്ഷ്മിപൂര്‍ ഗ്രാമവാസിയായ ചഞ്ചല്‍ ചന്ദ്ര, ജോലിയുമായി ബന്ധപ്പെട്ട് നര്‍സിംഗ്ഡിയില്‍ താമസിക്കുകയായിരുന്നു. ഖനാബാരി മോസ്‌ക് മാര്‍ക്കറ്റ് ഏരിയയിലെ ഗാരേജില്‍ കുറേക്കാലമായി ചഞ്ചല്‍ ചന്ദ്ര ജോലി ചെയ്തു വരികയായിരുന്നു. ഗാരേജിന് തീയിടുന്നത് സമീപത്തെ സിസിടിവി ക്യാമറകളില്‍ പതിഞ്ഞിട്ടുണ്ടെങ്കിലും അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.

നടന്നത് ആസൂത്രിത കൊലപാതകമാണെന്ന് ചഞ്ചല്‍ ചന്ദ്രയുടെ കുടുംബം ആരോപിച്ചു. ഉത്തരവാദികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും പരമാവധി ശിക്ഷ നല്‍കണമെന്നും വീട്ടുകാര്‍ ആവശ്യപ്പെട്ടു. സംഭവസ്ഥലത്തു നിന്നും തെളിവുകള്‍ ശേഖരിച്ച പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബംഗ്ലാദേശില്‍ കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

Another mob lynching in Bangladesh. A sleeping Hindu youth was set on fire and killed by unknown assailants.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി എസ് അച്യുതാനന്ദന് പത്മവിഭൂഷണ്‍, മമ്മൂട്ടിക്ക് പത്മഭൂഷണ്‍

ബിഗ് ബാഷ് ലീഗ്: പെര്‍ത്ത് സ്‌കോച്ചേഴ്‌സിന് ആറാം കീരീടം

കരൾരോ​ഗ ലക്ഷണങ്ങൾ, നിങ്ങളുടെ കൈകൾക്ക് ചിലതു പറയാനുണ്ട്

യുഎഇയിൽ ജോലി ചെയ്യാൻ ഈ 12 പെർമിറ്റുകളിൽ ഒന്ന് വേണം, നിയമം കർശനമാക്കി മാനവവിഭവശേഷി മന്ത്രാലയം

തരൂരിനെ ഒപ്പം നിര്‍ത്താന്‍ സിപിഎം ശ്രമം ; ദുബായില്‍ നിര്‍ണായക ചര്‍ച്ച ?

SCROLL FOR NEXT