26,400 job opportunities are expected to be created in the UAE this year @DubaiDET/X
World

ആ അവസരം ഇതാണ് ; 26,400 തൊഴിലവസരങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു

വിനോദ സഞ്ചാര മേഖലയിലെ വൻ കുതിപ്പും ഹോട്ടലുകളുടെ വർധനയുമാണ് തൊഴിലവസരങ്ങൾക്കുള്ള പ്രധാന കാരണം. അവസരങ്ങളിലേറെയും ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ടാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്

സമകാലിക മലയാളം ഡെസ്ക്

ദുബൈ : ടുറിസം രംഗത്ത് വലിയ മാറ്റങ്ങളാണ് കഴിഞ്ഞ കാലയളവിൽ യു എ ഇയിൽ സംഭവിച്ചിരിക്കുന്നത്. ആ മാറ്റങ്ങൾക്ക് അനുസൃതമായി തൊഴിൽ മേഖലയിലും വലിയ സാധ്യതകളാണ് ഇനി വരാനിരിക്കുന്നത്. വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരം 26,400 തൊഴിലവസരങ്ങൾ ആണ് ഈ വർഷം യു എ ഇയിൽ ഉണ്ടാകാൻ പോകുന്നത്.

വിനോദ സഞ്ചാര മേഖലയിലെ വൻ കുതിപ്പും ഹോട്ടലുകളുടെ വർധനയുമാണ് തൊഴിലവസരങ്ങൾക്കുള്ള പ്രധാന കാരണം. അവസരങ്ങളിലേറെയും ഹോട്ടൽ വ്യവസായവുമായി ബന്ധപ്പെട്ടാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്

നിലവിൽ ട്രാവൽ ആൻഡ് ടൂറിസം രംഗത്തു ജോലി ചെയ്യുന്നത് 8.9 ലക്ഷം പേരാണ്. ഈ വർഷാവസാനത്തോടെ ഇത് 9.2 ലക്ഷമായി ഉയരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ഏതാനും വർഷങ്ങൾക്കകം തസ്തികകളുടെ എണ്ണം 10 ലക്ഷമാകുമെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ ആകെ 73 ലക്ഷം പേരാണ് ഈ രംഗത്ത് ജോലി ചെയ്യുന്നത്.

അതിൽ തന്നെ 12.3 ശതമാനവും യുഎഇയിലാണ്. രാജ്യത്തെ ഹോട്ടലുകളുടെ വരുമാനം 2023നെ അപേക്ഷിച്ച് 3 ശതമാനമാണ് വളർച്ചയാണ് 2024ൽ രേഖപ്പെടുത്തിയത്. 4500 കോടി ദിർഹമാണ് ഹോട്ടലുകളിൽ നിന്നുള്ള വരുമാനമായി കഴിഞ്ഞ വർഷം ലഭിച്ചത്. ഇതോടെ ഈ മേഖലയിൽ നിക്ഷേപമിറക്കാൻ പല വമ്പൻ കമ്പനികളും ശ്രമം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ കണക്കുകൾ പ്രകാരം 1251 മികച്ച ഹോട്ടലുകൾ രാജ്യത്തുണ്ട് . മുറികളുടെ എണ്ണം 2,16,966 ആണ്. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ചു വളരെ കൂടുതലാണ്. ഈ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ രംഗത്ത് കൂടുതൽ തൊഴിലവസരങ്ങൾ കൗൺസിൽ പ്രവചിക്കുന്നത്.

യുഎഇ ടൂറിസം സ്ട്രാറ്റജി 2031 അനുസരിച്ച് ടൂറിസം മേഖലയുടെ ജിഡിപിയിലേക്കുള്ള സംഭാവന 450 ബില്യൻ ദിർഹമായും ഹോട്ടൽ അതിഥികളുടെ എണ്ണം പ്രതിവർഷം 40 ദശലക്ഷമായും ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതൊക്കെ തന്നെ തൊഴിൽ മേഖലയിൽ വലിയ മാറ്റം സൃഷ്ട്ടിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.

26,400 job opportunities are expected to be created in the UAE this year

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സതീശനെ കണ്ട് 'മുങ്ങി' രാഹുല്‍ മാങ്കൂട്ടത്തില്‍, ആശാ സമര വേദിയില്‍ 'ഒളിച്ചു കളി'

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

'ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുന്നു', രക്ഷിക്കാന്‍ തയ്യാറെന്ന് ട്രംപ്

ഒരുപടി കറിവേപ്പില കൊണ്ട് എന്തൊക്കെ ചെയ്യാം

'നുണ പറയുന്നത് എനിക്ക് തീരെ ഇഷ്ടമല്ല'; വിജയ് വർമ്മയുമായുള്ള പ്രണയം തമന്ന അവസാനിപ്പിച്ചതിന് പിന്നിൽ

SCROLL FOR NEXT