US MALAYALI 
World

അമേരിക്കയില്‍ 3 മലയാളികള്‍ക്ക് ചരിത്ര വിജയം; അഭിമാനമായി സുരേന്ദ്രന്‍ കെ പട്ടേല്‍, ജൂലി എ മാത്യു, മാര്‍ട്ടിന്‍ ജോണ്‍

അമേരിക്കന്‍ നീതിന്യായ,പ്രാദേശിക ഭരണരംഗങ്ങളില്‍ മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്ന വിജയം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

ഹൂസ്റ്റണ്‍: അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍, ടെക്‌സസിലെ ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ 3 മലയാളികള്‍ക്ക് തകര്‍പ്പന്‍ വിജയം. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥികളായി മത്സരിച്ച സുരേന്ദ്രന്‍ കെ പട്ടേല്‍, ജൂലി എ മാത്യു, കക്ഷിരഹിത സ്ഥാനത്തേക്ക് മത്സരിച്ച മാര്‍ട്ടിന്‍ ജോണ്‍ എന്നിവരാണ് ശ്രദ്ധേയമായ വിജയം കൈവരിച്ചത്.

ടെക്‌സസിലെ 240ാം ജുഡീഷ്യല്‍ ഡിസ്ട്രിക്റ്റ് ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച സുരേന്ദ്രന്‍ കെ പട്ടേല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആശാ റെഡ്ഡിയെ പരാജയപ്പെടുത്തി. ആകെ രേഖപ്പെടുത്തിയ വോട്ടുകളില്‍ 60.23% നേടിയ അദ്ദേഹം 37,396 വോട്ടുകളുടെ മികച്ച ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി കോര്‍ട്ട് അറ്റ് ലോ നമ്പര്‍ 3 ജഡ്ജി സ്ഥാനത്തേക്ക് മത്സരിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജൂലി എ മാത്യു 71,925 വോട്ടുകള്‍ക്കാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ജെസ്സിക്ക ജാരാമില്ലോയെ പരാജയപ്പെടുത്തിയത്. ആകെ പോള്‍ ചെയ്ത 1,82,816 വോട്ടുകളില്‍ 1,10,891 വോട്ടുകല്‍ ജൂലിക്ക് ലഭിച്ചു.

ഫോര്‍ട്ട് ബെന്‍ഡ് സെന്‍ട്രല്‍ അപ്രൈസല്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സിലേക്ക് കക്ഷിരഹിത സ്ഥാനാര്‍ഥിയായി മത്സരിച്ച മാര്‍ട്ടിന്‍ ജോണ്‍ 19,845 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. എതിരാളിയായ ഷൈസാദ് 'സാം' ചത്രിവാലയെക്കാള്‍ 57.14% വോട്ട് നേടിയാണ് വിജയിച്ചത്. പാലാ സെന്റ് തോമസ് കോളേജ് മുന്‍ യൂണിയന്‍ ചെയര്‍മാനാണ് മാര്‍ട്ടിന്‍ ജോണ്‍. അമേരിക്കന്‍ നീതിന്യായ രംഗത്തും പ്രാദേശിക ഭരണരംഗത്തും മലയാളി സാന്നിധ്യം ശക്തമായി അടയാളപ്പെടുത്തുന്ന വലിയ നേട്ടമായാണ് ഈ വിജയങ്ങള്‍ വിലയിരുത്തപ്പെടുന്നത്.

Three Malayalis score stunning victory in US midterm elections

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഗവര്‍ണറുടെ ശുപാര്‍ശയോട് യോജിപ്പില്ല; പിഎസ്‌സി ക്രമക്കേട് ഞെട്ടിക്കുന്നതെന്ന് മുഖ്യമന്ത്രി

'മമ്മൂട്ടിയോടിച്ച കോണ്ടസ പത്തു വയസുകാരനെ ഇടിച്ചു തെറിപ്പിച്ചു, ആളുകൾ കാർ തല്ലിപ്പൊളിക്കുമെന്ന വിചാരിച്ച എനിക്ക് തെറ്റി'; ഓർത്തെടുത്ത് ശ്രീരാമൻ

കിവികളെ തളച്ച് പേസര്‍മാര്‍, ഫീല്‍ഡില്‍ മിന്നി രോ-കോ; ഓക്‌ലന്‍ഡില്‍ ഇന്ത്യക്ക് ലക്ഷ്യം 186

യുഎഇയില്‍ ഡ്രൈവിങ് ലൈസന്‍സ് ചട്ടങ്ങളില്‍ വന്‍മാറ്റങ്ങള്‍; ഒരു വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധി

'ഞാൻ ബാലറ്റിലുണ്ടായിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടി വൻ വിജയം നേടുമായിരുന്നു': ട്രംപ്