പ്രതീകാത്മക ചിത്രം 
World

നാട്ടുകാരുടെ പ്രിയപ്പെട്ട അരയന്നം; കൊന്നു തിന്നു; മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂയോര്‍ക്ക്: നാട്ടുകാരുടെ പ്രിയപ്പെട്ട അരയന്നത്തെ കൊന്നുതിന്ന സംഭവത്തില്‍ മൂന്ന് കൗമാരക്കാര്‍ അറസ്റ്റില്‍. ന്യൂയോര്‍ക്കിലെ കുളത്തില്‍ ഏറെക്കാലമായി നാട്ടുകാര്‍ വളര്‍ത്തിയിരുന്ന അരയന്നത്തെയാണ് ഇവര്‍ കൊന്നുതിന്നത്. നാല് അരയന്ന കുഞ്ഞുങ്ങളെയും കാണാതായിരുന്നു. 

നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതികളിലൊരാള്‍ ഒരു കടയിലെ ജോലിക്കാരനാണ്. മറ്റ് രണ്ടുപേര്‍ക്കൊപ്പം അരയന്നത്തെയും കുഞ്ഞുങ്ങളെയും തട്ടിക്കൊണ്ടുപോയതായി അയാള്‍ സമ്മതിച്ചു. നാല് അരയന്ന കുഞ്ഞുങ്ങളെ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

അതേസമയം, ഫെയ് എന്ന് വിളിപ്പേരുള്ള അരയന്നത്തെ കൊന്നുഭക്ഷിച്ചതായി പ്രതികള്‍ പറഞ്ഞു. പതിനാറിനും പതിനെട്ടിനും ഇടയിലുള്ളവരാണ് പ്രതികളെന്ന് പൊലീസ് പറഞ്ഞു ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

SCROLL FOR NEXT