World

30 അടി മുകളില്‍ നിന്ന് താഴെ വീണു; കണ്ടുനിന്നവര്‍ അലറിക്കരഞ്ഞു; 35 കാരിയായ സര്‍ക്കസ് കലാകാരി ഗുരുതരാവസ്ഥയില്‍

ആദ്യം കരുതിയത് അവരുടെ പ്രകടനത്തിന്റെ ഭാഗമാണെന്നാണ്. നിലത്തുവീണ അവര്‍ക്ക് പിന്നെ എഴുനേല്‍ക്കാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്


ലണ്ടന്‍: മുപ്പത് അടി മുകളില്‍ നിന്ന് സാഹസിക പ്രകടനം നടത്തുന്നതിനിടെ സര്‍ക്കസ് കലാകാരി താഴേക്ക് വീണു. അലറി വിളിച്ച കാണികള്‍ക്കിടയിലേക്കാണ് 35 കാരിയായ ജാക്കി ആംസ്‌ട്രോങ് വീണത്. ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ നടക്കുന്ന വിന്റര്‍ വണ്ടര്‍ലാന്റ് എന്ന ഷോക്കിടെ ഞായറാഴ്ചയായിരുന്നു അപകടം.

സാഹസിക പ്രകടനം നടക്കുന്നതിനിടെ ജാക്കിയുടെ കാല്‍ വഴുതി വീഴുകയായിരുന്നു. താഴേക്ക് പതിച്ച ജാക്കി നിലത്തുവീണു. ജാക്കി പിന്നെ നിലത്തുനിന്ന് എഴുന്നേറ്റില്ലെന്ന് കാണികളിലൊരാള്‍ പറഞ്ഞു. ജാക്കിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചു.

''അത് വളരെ ഭീതിപ്പെടുത്തുന്നതായിരുന്നു. ആദ്യം ഞാന്‍ കരുതിയത് അവരുടെ പ്രകടനത്തിന്റെ ഭാഗമായിരിക്കും അതെന്നാണ്. പക്ഷേ അവര്‍ എഴുന്നേല്‍ക്കാതായതോടെ എന്തോ അപകടമുണ്ടെന്ന് വ്യക്തമായി''  'ദ സണ്‍' ന് നല്‍കിയ അഭിമുഖത്തില്‍ ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു.

ആംസ്‌ട്രോങിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അവരുടെ ആരോഗ്യനില ഗുരുതരമെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്. പത്തുവര്‍ഷത്തെ അനുഭവ പരിചയമുള്ള സര്‍ക്കസുകാരിയാണ് ആംസ്‌ട്രോങ് എന്ന സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT