പ്രതീകാത്മക ചിത്രം 
World

വീടുകളില്‍ എത്തി നിറയൊഴിച്ചു; യുഎസ്സിലുണ്ടായ വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു; ആക്രമി അറസ്റ്റില്‍

ആക്രമണവുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മിസിസിപ്പി; യുഎസില്‍ വീണ്ടും വെടിവെപ്പ്. മിസിസിപ്പിയിലെ ടാറ്റേ കൗണ്ടിയില്‍ നടന്ന വെടിവെപ്പില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. ആക്രമണവുമായി ബന്ധപ്പെട്ട ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തെന്നാണ് റിപ്പോര്‍ട്ടുകള്‍. വീടുകളിലും കടകളിലുമെത്തിയായിരുന്നു ആക്രമണം.

അര്‍കാബുട്‌ലയിലെ പല സ്ഥലങ്ങളിലായാണ് വെടിവെപ്പ് നടന്നത്. കടയിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. അര്‍കാബുട്‌ല ഡാം റോഡിലുള്ള വീടിനുള്ളില്‍ ഒരു യുവതിയേയും വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഇവരുടെ ഭര്‍ത്താവിന് പരുക്കേറ്റു. 

ആക്രമിയെ തിരിച്ചറിഞ്ഞ പൊലീസ് അര്‍കാബുട്‌ല ഡാം റോഡിലെ വാഹനത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റു ചെയ്യുന്നത്. 52കാരനാണ് അറസ്റ്റിലായിരിക്കുന്നത്. ഇയാളെ കസ്റ്റഡിയിലെടുത്തതിനു പിന്നാലെയാണ് നാലു പേര്‍ കൂടി വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് പേര്‍ വീടിനുള്ളിലും രണ്ടു പേര്‍ പുറത്തുമായാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വാഹനത്തില്‍ നിന്ന് ഇറങ്ങി പ്രകോപമില്ലാതെ ഇയാള്‍ നിറയൊഴിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് മിസിസിപ്പി ഗവര്‍ണര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT