ഇറാനിയൻ യുദ്ധക്കപ്പൽ തകരുന്ന ദൃശ്യം source: x
World

ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് 87 പേര്‍ കൊല്ലപ്പെട്ടു; ആക്രമിച്ചത് അമേരിക്കന്‍ അന്തര്‍വാഹിനി- വിഡിയോ

ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് അന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് കുറഞ്ഞത് 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശ്രീലങ്കയ്ക്ക് സമീപം ഇന്ത്യന്‍ മഹാസമുദ്രത്തില്‍ യുഎസ് അന്തര്‍വാഹിനിയുടെ ആക്രമണത്തില്‍ ഇറാനിയന്‍ യുദ്ധക്കപ്പല്‍ തകര്‍ന്ന് കുറഞ്ഞത് 87 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ശ്രീലങ്കയുടെ തെക്കന്‍ തീരത്തിനടുത്ത് അമേരിക്കന്‍ അന്തര്‍വാഹിനി ഇറാനിയന്‍ കപ്പലില്‍ ആക്രമണം നടത്തിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൊല്ലപ്പെട്ടവരുടെ കണക്ക് പുറത്തുവന്നത്.

ശ്രീലങ്കയില്‍ നിന്ന് ഏകദേശം 40 നോട്ടിക്കല്‍ മൈല്‍ അകലെ ആക്രമണത്തില്‍ മുങ്ങിയ ഐആര്‍ഐഎസ് ദേനയില്‍ ഏകദേശം 180 പേര്‍ ഉണ്ടായിരുന്നുവെന്നാണ് ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ഹെറാത്ത് പാര്‍ലമെന്റിനെ അറിയിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന നാവിക അഭ്യാസത്തില്‍ പങ്കെടുത്ത് ഇന്ത്യയില്‍ നിന്ന് മടങ്ങുന്നതിനിടെയാണ് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. ഫെബ്രുവരി 18 മുതല്‍ ഫെബ്രുവരി 25 വരെയായിരുന്നു നാവിക അഭ്യാസം.

32 പേരെ രക്ഷപ്പെടുത്തിയതായും നിരവധി മൃതദേഹങ്ങള്‍ കടലില്‍ നിന്ന് കണ്ടെടുത്തതായും ശ്രീലങ്കന്‍ അധികൃതര്‍ പറഞ്ഞു. പരിക്കേറ്റവര്‍ തെക്കന്‍ തുറമുഖ നഗരമായ ഗാലെയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

'കൂടുതല്‍ ആളുകളെ രക്ഷപ്പെടുത്താന്‍ കഴിയുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, അതുവരെ പ്രവര്‍ത്തനങ്ങള്‍ തുടരും,'- ശ്രീലങ്കന്‍ നാവികസേന വക്താവ് കമാന്‍ഡര്‍ ബുദ്ധിക സമ്പത്ത് പറഞ്ഞു.

'മരിച്ചവരുടെ എണ്ണം സംബന്ധിച്ച് ഇപ്പോള്‍ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ല. കപ്പല്‍ ഒരു സൈനിക കപ്പലാണ്. ശ്രീലങ്കന്‍ ജലാതിര്‍ത്തിക്ക് അപ്പുറത്താണ് സംഭവം നടന്നത്, പക്ഷേ പിന്തുണ നല്‍കാന്‍ ശ്രീലങ്ക പ്രതിജ്ഞാബദ്ധമാണ്. സംഭവ സമയത്ത് പ്രദേശത്ത് മറ്റൊരു കപ്പലോ, വിമാനമോ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല'- അദ്ദേഹം പറഞ്ഞു.

87 killed as US submarine hits Iran ship near Lanka, was returning after India drill

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'നീയാണ് എന്റെ അസത്ത്', ശാന്തിക്ക് ആശംസയുമായി ഡൊമിനിക് അരുൺ; 'തല്ലുകൊള്ളിക്ക് നന്ദി'യെന്ന് നടി

'ഇടതുപക്ഷമാകാന്‍ പുസ്തകം വായിക്കുന്ന വലതുപക്ഷം'; ആശയം സ്വീകരിക്കാന്‍ പറ്റാത്തവരുടെ കുറുക്കുവഴി: ഡോ ഇക്ബാല്‍ ബാപ്പുക്കുഞ്ഞ്

ഇതാണ് ഇന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ...

ഒരു കോടിയുടെ ഭാഗ്യശാലിയെ അറിയാം; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു |Karunya KR 751 lottery result

SCROLL FOR NEXT