രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് നെതന്യാഹു എക്സ്
World

'സൗഹൃദത്തിൻ്റെ ചാംപ്യൻ'; രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചിച്ച് നെതന്യാഹു

ദയവായി രത്തൻ്റെ കുടുംബത്തെ എൻ്റെ അനുശോചനം അറിയിക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ടെൽ അവീവ്: രത്തൻ ടാറ്റയുടെ വിയോ​ഗത്തിൽ അനുശോചനം രേഖപ്പെടുത്തി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. അദ്ദേഹത്തിന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നെതന്യാഹു സന്ദേശമയച്ചു.

താനും ഇസ്രയേലിലെ പലരും ടാറ്റയുടെ വിയോ​ഗത്തിൽ ദുഃഖിക്കുന്നുവെന്ന് നെതന്യാഹു സന്ദേശത്തിൽ പറയുന്നു. രത്തന്‍ ടാറ്റയുടെ കുടുംബത്തെ തന്റെ അനുശോചനം അറിയിക്കണമെന്നും അദ്ദേഹം സന്ദേശത്തിൽ കുറിച്ചു.

"എൻ്റെ സുഹൃത്തായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട്, ഇന്ത്യയുടെ അഭിമാന പുത്രനും, നമ്മുടെ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിൻ്റെ ചാംപ്യനുമായ രത്തൻ നവൽ ടാറ്റയുടെ വിയോഗത്തിൽ ഞാനും ഇസ്രയേലിലെ പലരും ദുഃഖിതരാണ്. ദയവായി രത്തൻ്റെ കുടുംബത്തെ എൻ്റെ അനുശോചനം അറിയിക്കുക"- നെതന്യാഹു സന്ദേശത്തിൽ കുറിച്ചു.

ഒക്ടോബർ ഒമ്പതിനായിരുന്നു മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ വെച്ച് രത്തൻ ടാറ്റ (86) അന്തരിച്ചത്. തുടർച്ചയായി 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഹൃദയത്തിലേക്ക് നടന്നു കയറിയ വ്യവസായി കൂടിയായിരുന്നു അദ്ദേഹം. പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍