Abu Dhabi school sues man for failing to pay fees of his daughter FILE
World

സ്കൂൾ ഫീസ് അടച്ചില്ല; 4 ലക്ഷം നൽകണമെന്ന് പിതാവിനോട് അബുദാബി കോടതി

അതെ സമയം സ്കൂൾ ഫീസുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബിയിൽ പുതിയ മാർഗനിർദേശം അധികൃതർ പുറത്തിറക്കി. ഫീസുമായി ബന്ധപ്പെട്ടും അത് അടക്കേണ്ട തീയതിയുടെ വിവരങ്ങൾ പൂർണ്ണമായും സ്കൂളുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉൾപ്പെടുത്തണം

സമകാലിക മലയാളം ഡെസ്ക്

അബുദാബി: സ്കൂൾ ഫീ​സ് കു​ടി​ശ്ശി​ക വരുത്തിയ കുട്ടിയുടെ രക്ഷാകർത്താവിനെതിരെ നടപടി സ്വീകരിച്ചു അബുദാബി കോടതി. 16740 ദിർഹം പിഴയടക്കം സ്വ​കാ​ര്യ സ്‌​കൂ​ളി​ന് ന​ല്‍കാ​ന്‍ പി​താ​വി​ന് നി​ര്‍ദേ​ശം ന​ല്‍കി അ​ബൂ​ദ​ബി ഫാ​മി​ലി, സി​വി​ല്‍ ആ​ന്‍ഡ് അ​ഡ്മി​നി​സ്‌​ട്രേ​റ്റി​വ് കോ​ട​തി, ഫീ​സ് കു​ടി​ശ്ശി​ക​യാ​യി 15,740 ദി​ര്‍ഹ​വും 1000 ദി​ര്‍ഹം പി​ഴ​യും ന​ല്‍കാ​നാ​ണ് കോ​ട​തി വിധി. വി​ദ്യാ​ര്‍ഥി​നി​യു​ടെ സ്കൂൾ ഫീ​സ് കു​ടി​ശ്ശി​ക​യാ​യ 15,740 ദി​ര്‍ഹ​വും ന​ഷ്ട​പ​രി​ഹാ​ര​മാ​യി 3,142 ദി​ര്‍ഹ​വും ന​ല്‍ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് സ്കൂ​ള്‍ അധികൃതർ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

പണം നൽകുന്നത് വരെ ആ തുകയുടെ 12 ശ​ത​മാ​നം പ​ലി​ശ​യും കോ​ടതി​ച്ചെ​ല​വും കുട്ടിയുടെ പിതാവിൽ നിന്ന് ഈടാക്കണം എന്നുംസ്കൂൾ ആവശ്യപെട്ടിരുന്നു. എന്നാൽ എ​തി​ര്‍ക​ക്ഷി നോ​ട്ടീ​സ് ന​ല്‍കി​യി​ട്ടും കോ​ട​തി​യി​ല്‍ ഹാജരായില്ല. ഇതേതുടർന്ന്

കേ​സ് സ്കൂ​ളി​ന് അ​നു​കൂ​ല​മാ​യി തീ​ര്‍പ്പാ​ക്കി​ കോടതി ഉത്തരവിട്ടു. പി​ഴ​യാ​യി ഈ​ടാ​ക്കി​യ 1000 ദി​ര്‍ഹം സ്കൂ​ളി​നു​ണ്ടാ​യ ന​ഷ്ട​ത്തി​ന് പ​രി​ഹാ​ര​മാ​യി നൽകണമെന്നും കോടതി വിധിയിൽ പറയുന്നു.

അതെ സമയം സ്കൂൾ ഫീസുകൾ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് അബുദാബിയിൽ പുതിയ മാർഗനിർദേശം അധികൃതർ പുറത്തിറക്കി. ഫീസുമായി ബന്ധപ്പെട്ടും അത് അടക്കേണ്ട തീയതിയുടെ വിവരങ്ങൾ പൂർണ്ണമായും സ്കൂളുകളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഉൾപ്പെടുത്തണം. ഫീസ് തവണകളായി അടക്കാനുള്ള സൗകര്യം ഒരുക്കണം. എതെങ്കിലും കുട്ടി ഫീസ് അടയ്ക്കാൻ വൈകിയാൽ വിദ്യാർത്ഥിയുടെ പേര് പരസ്യപ്പെടുത്താൻ പാടില്ല. ഫീസ് ഒരിക്കലും കുട്ടിയോട് നേരിട്ട് ചോദിക്കാൻ പാടില്ലെന്നും പകരം രക്ഷകർത്താക്കളെ ബന്ധപ്പെടണമെന്നും പുതിയ മാർഗനിർദേശത്തിൽ പറയുന്നു.

Abu Dhabi school sues man for failing to pay Dhs15,740 outstanding fees of his daughter

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

നിരാശ തീർത്തു, റൊമാരിയോ ഷെഫേർഡിന്റെ ഹാട്രിക്ക്! ടി20 പരമ്പര തൂത്തുവാരി വെസ്റ്റ് ഇന്‍ഡീസ്

SCROLL FOR NEXT