ചിത്രം: ട്വിറ്റര്‍ 
World

സ്റ്റുഡിയോയില്‍ ആയുധമേന്തി താലിബാന്‍ സംഘം; പേടിക്കേണ്ടെന്ന് അവതാരകന്‍, അഫ്ഗാന്‍ മാധ്യമപ്രവര്‍ത്തകരുടെ ദുരവസ്ഥ (വീഡിയോ)

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകര്‍ വേട്ടയാടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്


കാബൂള്‍: സ്റ്റുഡിയോയിയില്‍ ആയുധമേന്തി നില്‍ക്കുന്ന താലിബാന്‍ സംഘം, പേടിക്കേണ്ടതില്ലെന്ന് ഭയചകിതനായി വാര്‍ത്ത വായിക്കുന്ന അവതാരകന്‍. അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞിരിക്കുകയാണ്. ഇറാനിയന്‍ മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ മാസിഹ് അലിനെജാദാണ് ഈ വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്. 

തോക്കേന്തിയ താലിബാന്‍ സംഘം പിന്നില്‍നില്‍ക്കുകയും അഫ്ഗാനിലെ ജനങ്ങള്‍ ഇസ്ലാമിക് എമിറേറ്റിനെ ഭയപ്പെടേണ്ടതില്ലെന്ന് വാര്‍ത്താവായനക്കാരനെ കൊണ്ട് പറയിപ്പിക്കുകയുമാണെന്ന് മാസിഹ് ട്വീറ്റില്‍ പറയുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ മനസ്സില്‍ താലിബാന്‍ ഭയത്തിന്റെ മറ്റൊരു പേരാണെന്നും ഈ സംഭവം അതിന്റെ മറ്റൊരു തെളിവാണെന്നും മാസിഹ് ട്വീറ്റില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണയുടെ 'റെഡ് ബുക്കില്‍' ഹവാല ഇടപാടിന് തെളിവ്; റിയാസിനും പങ്കെന്ന് ഇഡി കണ്ടെത്തല്‍

തിയേറ്ററുകളില്‍ ഇനി 99 രൂപയ്ക്ക് പോപ്‌കോണ്‍; മിന്നല്‍ പരിശോധനയ്ക്ക് പിന്നാലെ ആശ്വാസ തീരുമാനം

'പെണ്ണായതുകൊണ്ട് മാത്രമാണ് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത്'; താലിബാന്‍ വിട്ടയച്ചു, ഇപ്പോഴും വിറയല്‍ മാറിയിട്ടില്ല: അരുണിമ

സൗദി വ്യോമതാവളത്തിന് നേരെ ഹൂതികളുടെ മിസൈല്‍ ആക്രമണം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷം

കാറുകളില്‍ പിന്നിലിരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിക്കണം; കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി