വിമാനം അപകടത്തില്‍പ്പെട്ടതിന്റെ ദൃശ്യങ്ങള്‍  x
World

ബംഗ്ലാദേശില്‍ വ്യോമസേന വിമാനം സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണു, 19 മരണം, നിരവധി പേര്‍ക്ക് പരിക്ക്

ബംഗ്ലാദേശി എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനമായ എഫ്7 ബിജിഐ വിമാനമാണ് അപകടത്തില്‍പ്പെട്ടത്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ബംഗ്ലാദേശില്‍ വ്യോമസേന വിമാനം സ്‌കൂള്‍ കെട്ടിടത്തിന് മുകളിലേക്ക് തകര്‍ന്നുവീണ് 19 മരണം. അപകടത്തില്‍ . നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ധാക്കയുടെ വടക്കൻ പ്രദേശമായ ഉത്തരയിലെ മൈല്‍സ്‌റ്റോണ്‍ സ്‌കൂള്‍ ആന്‍ഡ് കോളജ് ക്യംപസിലാണ് വിമാനം തകര്‍ന്നുവീണത്.

ബംഗ്ലാദേശി എയര്‍ഫോഴ്‌സിന്റെ പരിശീലന വിമാനമായ എഫ്7 ബിജിഐ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 'ഇന്ന് ഉച്ചയ്ക്ക് 1:06 ന് ഒരു എഫ്7 ബിജിഐ പരിശീലന വിമാനം പറന്നുയര്‍ന്ന് തൊട്ടുപിന്നാലെ വിമാനം കോളജ് ക്യാംപസിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്' പ്രതിരോധ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

വലിയ സ്‌ഫോടനത്തോടെ വിമാനം തകര്‍ന്നുവീണു, ഉടന്‍ തന്നെ വിമാനത്തിന് തീപിടിച്ചതായും ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അപകടത്തിന് തൊട്ടുപിന്നാലെ, അഗ്‌നിശമന സേനാ യൂണിറ്റുകളും ആംബുലന്‍സുകളും വ്യോമസേനാ ഹെലികോപ്റ്ററുകളും സ്ഥലത്തെത്തി.

അപകടത്തില്‍പ്പെട്ട വിമാനം ബംഗ്ലാദേശ് വ്യോമസേനയുടേതാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ അപകടകാരണം വ്യക്തമല്ല. പുറത്തുവന്ന ദൃശ്യങ്ങളില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് പുകയുയരുന്നതും അഗ്‌നിശമന സേന രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Bangladesh Air Force training aircraft crashed atop a school building here on Monday

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Dhanalekshmi DL 31 lottery result

സ്വര്‍ണ കൊള്ള; മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ എസ് ശ്രീകുമാര്‍ അറസ്റ്റില്‍

ഇവ ഒരിക്കലും ഇരുമ്പ് പാത്രത്തിൽ പാകം ചെയ്യരുത്

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

SCROLL FOR NEXT