Air India Flight ഫയല്‍
World

ഇറാന്‍ സംഘര്‍ഷം: ഇസ്രയേലിലേയ്ക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ; സാഹചര്യം നിരീക്ഷിച്ച് ഇന്ത്യന്‍ എംബസി

മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്.

സമകാലിക മലയാളം ഡെസ്ക്

ടെല്‍ അവീവ്: ഇറാനുമായുള്ള സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ. മറ്റ് വിമാന കമ്പനികളും സര്‍വീസുകള്‍ റദ്ദാക്കിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയും സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.

മെയ് 31 വരെയാണ് വിമാനങ്ങള്‍ നിര്‍ത്തലാക്കിയത്. നേരത്തെ ആര്‍കിയ, ഇസ്ര എയര്‍, എയര്‍ ഹാഫിയ തുടങ്ങിയ കമ്പനികളും വിമാന സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരുന്നു. ഇസ്രയേലില്‍ ഏകദേശം 40,000 ല്‍ അധികം ഇന്ത്യക്കാരാണ് ഉള്ളത്. ഇതോടെ ജോര്‍ദാന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ ഇറങ്ങി അവിടെ നിന്ന് റോഡ് മാര്‍ഗം ഇസ്രയേലിലേക്ക് പോകേണ്ടി വരും.

നിലവിലെ സാഹചര്യത്തെ ഇന്ത്യന്‍ എംബസിയും സൂക്ഷമമായി വീക്ഷിക്കുന്നുണ്ട്. ഇസ്രയേലിലെ ഇന്ത്യന്‍ വംശജരുമായി എംബസി ഉദ്യോഗസ്ഥര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇസ്രയേലിലെ ഇന്ത്യന്‍ അംബാസഡറായ ജെ പി സിങ് ഇന്ത്യക്കാരുമായി പ്രത്യേക ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ നടത്തിയിരുന്നു.

Air India has cancelled its flight services to Israel amid ongoing tensions between Iran and Israel

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മകളുടെ ഇഷ്ടത്തിന് എതിര് നില്‍ക്കില്ല', ചൂട് കുറഞ്ഞിട്ട് അടുത്ത യാത്ര; ശരണ്യ വീട്ടിലെത്തി

വീടുമാറിയപ്പോള്‍ അയല്‍ക്കാരന് നല്‍കിയ അലമാരയില്‍ 9 വര്‍ഷത്തിന് ശേഷം 'പൊന്നിന്‍ തിളക്കം'; 'ഒളിച്ചിരുന്ന' അഞ്ചു പവന്‍ കൈമാറി, ഈസ്റ്ററിലെ സ്‌നേഹ മാതൃക

ദുരന്തബാധിതരെ സഹായിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയില്ല, വീടു നല്‍കാമെന്നു പറഞ്ഞത് ചാരിറ്റി: കല്‍പ്പറ്റ നാരായണന്‍

സംസ്ഥാനം ആര് ഭരിക്കും?, വോട്ടെടുപ്പിന് ഇനി മൂന്ന് നാള്‍ മാത്രം; കലാശക്കൊട്ട് നാളെ

'ചൊവ്വാഴ്ചയ്ക്കകം കരാറിലെത്തണം, അല്ലെങ്കില്‍ ഇറാനെ പൂര്‍ണമായി തകര്‍ക്കും'; വീണ്ടും ഭീഷണിയുമായി ട്രംപ്

SCROLL FOR NEXT