റോജിനയെ കെട്ടിപിടിക്കുന്ന യു എ ഇ കുടുംബാംഗങ്ങ ( Ajman police ) Ajman police /x
World

വീട്ടു ജോലിക്കാരിയല്ല ,സ്വന്തം മകളാണ്; നാല്പത് വർഷത്തിന് ശേഷം അവർ കണ്ടുമുട്ടി, അജ്‌മാൻ പൊലീസിന് കയ്യടി (വിഡിയോ )

1982 മു​ത​ൽ 1987 വ​രെ താൻ വീട്ടുജോലി ചെയ്തിരുന്ന ആ കുടുംബത്തെ ഒന്ന് കണ്ടെത്തി തരണം. റോജിനയുടെ അഭ്യർത്ഥന അ​ജ്മാ​ന്‍ പൊ​ലീ​സ് ഏ​റ്റെ​ടു​ത്തു.

സമകാലിക മലയാളം ഡെസ്ക്

അ​ജ്മാ​ന്‍: നാല്പത് വർഷം മുൻപ് അജ്മാനിലെ ഒരു കുടുംബത്തിൽ വീട്ടുജോലി ചെയ്തിരുന്ന ശ്രീ​ല​ങ്ക​ൻ യു​വ​തി​ റോജിന അടുത്തിടെ യുഎഇയിൽ എത്തിയപ്പോൽ ഒരു ആഗ്രഹം. തന്നെ ആ വീട്ടിലെ ഒരു അംഗത്തെപോലെ കണ്ടു സ്നേഹപൂർവം പെരുമാറിയ ആ നല്ല മനുഷ്യരെ ഒന്ന് കൂടെ കാണണം. അവർ എവിടെ ആണെന്നോ എവിടെയാണ് യഥാർത്ഥ സ്ഥലമെന്നോ വ്യക്തമായി റോജിനയ്ക്ക് അറിയില്ല.

ഒടുവിൽ ആ കുടുംബത്തെ കണ്ടെത്താൻ അജ്‌മാൻ പൊലീസിന്റെ സഹായം അവർ തേടി. ഒദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പൊലീസിനോട് അവർ ആഗ്രഹം പറഞ്ഞു. 1982 മു​ത​ൽ 1987 വ​രെ താൻ വീട്ടുജോലി ചെയ്തിരുന്ന ആ കുടുംബത്തെ ഒന്ന് കണ്ടെത്തി തരണം. റോജിനയുടെ അഭ്യർത്ഥന അ​ജ്മാ​ന്‍ പൊ​ലീ​സ് ഏ​റ്റെ​ടു​ത്തു.

ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ആ​ൻ​ഡ് ക്രി​മി​ന​ൽ റി​സ​ർ​ച്ച് ബ്രാ​ഞ്ച് മേ​ധാ​വി ക്യാ​പ്റ്റ​ൻ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ നു​ഐ​മിയുടെ നേത്രത്വത്തിൽ ആ കുടുംബത്തെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു. ഒടുവിൽ ആ കുടുംബം അ​ലി അ​ബ്ദു​ല്ല സ​നാ​ൻ അ​ൽ ഷെ​ഹി​ എന്ന ആളുടേത് ആണെന് പൊ​ലീ​സ് കണ്ടെത്തി. റോജിനയുടെ കുടുംബത്തെ പൊലീസ് വാഹനത്തിൽ തന്നെ അവർ ആ വീട്ടിലെത്തിച്ചു.

Ajman police

പിന്നീട് ആരെയും കണ്ണ് നനയിക്കുന്ന രംഗങ്ങളാണ് അരങ്ങേറിയത്. 40 വർഷങ്ങൾക്ക് ശേഷം തങ്ങളുടെ വീട്ടിലേക്ക് എത്തിയ റോജിനയെ കുടുംബത്തിലെ അംഗങ്ങൾ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് പലരുടെയും കണ്ണുകൾ നനഞ്ഞു. പൂക്കൾ നൽകി സ്വീകരിച്ചു. റോജിനയോട് വിശേഷങ്ങൾ തിരക്കി. ഒരു പാട് ഓർമ്മകൾ പരസ്പരം പങ്കു വെച്ചു. ഇത്തരമൊരു സന്ദർഭം ഒരുക്കിയ അജ്‌മാൻ പൊലീസിന് നന്ദി പറഞ്ഞാണ് രണ്ടു കുടുംബങ്ങളും മടങ്ങിയത്.

Ajman Police have granted the wish of Rojina, a Sri Lankan woman who worked as a domestic worker for a family in Ajman forty years ago, to see them again.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT