കുവൈറ്റില്‍ ഫ്‌ലാറ്റിലുണ്ടാത തീ പിടിത്തം- kuwait  x
World

കുവൈറ്റിലെ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തം; കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി താമസക്കാര്‍, 5 മരണം

തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ താമസക്കാര്‍ ഫ്‌ലാറ്റിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി

Author : സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ് സിറ്റി: കുവൈറ്റിലെ(kuwait) റഗ്ഗായിയില്‍ ഫ്‌ലാറ്റ് സമുച്ചയത്തിലുണ്ടായ തീപിടിത്തത്തില്‍ അഞ്ചു മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് ദുരന്തമുണ്ടായത്.

അര്‍ദിയ, ഷുവയ്ഖ് എന്നിവിടങ്ങളില്‍ നിന്നും എത്തിയ അഗ്‌നിശമന സേന വിഭാഗം തീ നിയന്ത്രണ വിധേയമാക്കി. മൂന്നു പേര്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു. തീ വളരെ വേഗം അടുത്തുള്ള അപ്പാര്‍ട്ട്‌മെന്റുകളിലേക്കും വ്യാപിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ താമസക്കാര്‍ ഫ്‌ലാറ്റിന്റെ മുകളിലത്തെ നിലകളില്‍ നിന്ന് ചാടി. കെട്ടിടത്തില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ അധികൃതര്‍ കണ്ടെടുത്തു. തീപിടിത്തത്തില്‍ രണ്ട് അപ്പാര്‍ട്ടുമെന്റുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, അര്‍ദിയ സ്റ്റേഷനുകളില്‍ നിന്നുള്ള എമര്‍ജന്‍സി യൂണിറ്റുകളും പ്രത്യേക തിരച്ചില്‍, രക്ഷാപ്രവര്‍ത്തന സംഘങ്ങളും വേഗത്തില്‍ അയച്ച് തീ നിയന്ത്രണവിധേയമാക്കിയതായി ജനറല്‍ ഫയര്‍ ഫോഴ്സ് സ്ഥിരീകരിച്ചു.

തീപിടുത്തത്തിന്റെ കാരണവും കൃത്യമായ സാഹചര്യങ്ങളും നിര്‍ണ്ണയിക്കാന്‍ ജനറല്‍ ഫയര്‍ ഫോഴ്സ് അന്വേഷണം ആരംഭിച്ചു. കെട്ടിട ഉടമകളോടും പ്രോപ്പര്‍ട്ടി മാനേജര്‍മാരോടും അഗ്‌നി സുരക്ഷാ ചട്ടങ്ങള്‍ പാലിച്ചിരുന്നോ എന്ന് ഉറപ്പാക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

മെസിയുടെ '200ാം' അന്താരാഷ്ട്ര മത്സരം; 'കനക കിരീടം' നിലനിർത്താൻ അർജന്റീന; ലോകകപ്പിലെ ആദ്യ പോരിന് നാളെ ഇറങ്ങും

വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ചെന്ന കേസ്: ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി

'എന്നെ വിടൂ, കരഞ്ഞുപറഞ്ഞ് 24-കാരി'; വ്യോമസേനാ ഉദ്യോഗസ്ഥന്റെ ഭാര്യയെ പീഡിപ്പിച്ചു; ഭീഷണിപ്പെടുത്തി നിർബന്ധിത മതപരിവർത്തനം; 2 പേർ പിടിയിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, നാളെ രണ്ട് ജില്ലകളില്‍ മുന്നറിയിപ്പ്

SCROLL FOR NEXT