ചിത്രം: ഫേസ്ബുക്ക് 
World

മാസ്‌ക്ക് ധരിക്കില്ലെന്ന് 30 യുവാക്കള്‍; അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം വൈകിയത് ഒരു ദിവസം 

തിങ്കളാഴ്ച വൈകിട്ട് യാത്ര തുടങ്ങേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച രാവിലെയാണ് ടേക്ക് ഓഫ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടണ്‍:  മാസ്‌ക് ധരിക്കാതെ 30 യുവാക്കള്‍ പ്രവേശിച്ചതിനെത്തുടര്‍ന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനം വൈകിയത് ഒരു ദിവസം. നോര്‍ത്ത് കരോളിനയില്‍ നിന്ന് ബഹാമാസിലേക്കുള്ള വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. തിങ്കളാഴ്ച വൈകിട്ട് യാത്ര തുടങ്ങേണ്ടിയിരുന്ന വിമാനം ചൊവ്വാഴ്ച രാവിലെയാണ് ടേക്ക് ഓഫ് ചെയ്തത്.

എല്ലാ യാത്രക്കാരും മാസ്‌ക് ധരിക്കണമെന്ന് വിമാനക്കമ്പനി കര്‍ശനമായി അറിയിച്ചിട്ടുണ്ടെങ്കിലും നിബന്ധന അനുസരിക്കാന്‍ ഒരു സംഘം യുവാക്കള്‍ തയ്യാറായില്ല. ഇത് വിമാനജീവനക്കാരും യുവാക്കളും തമ്മില്‍ വാക്കേറ്റത്തിന് കാരണമായി. ബോസ്റ്റണിലെ ഹൈ സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ 30 പേരാണ് വിമാനത്തില്‍ പ്രശ്‌നമുണ്ടാക്കിയത്. ഒടുവില്‍ മാസ്‌ക് ധരിക്കാന്‍ യുവാക്കള്‍ സമ്മതിച്ചതിന് ശേഷമാണ് വിമാനം പറന്നുയര്‍ന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും