donald trump Center-Center-Delhi
World

ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം; സമാധാന ചര്‍ച്ചകള്‍ക്കിടെ പശ്ചിമേഷ്യയില്‍ യുദ്ധഭീതി

ഖത്തറിന്റെ മധ്യസ്ഥതയില്‍ സമാധാന ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് ആക്രമണം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

വാഷിംഗ്ടണ്‍: തെക്കന്‍ ഇറാനിലേക്ക് വീണ്ടും അമേരിക്കന്‍ ആക്രമണം. ഇറാനിലെ ഖ്വേഷം ദ്വീപ്, ഹെംഗാം ദ്വീപ്, ബന്ദര്‍ അബ്ബാസ് എന്നീ മേഖലകളില്‍ അമേരിക്ക വീണ്ടും വ്യോമാക്രമണങ്ങളും മിസൈല്‍ ആക്രമണങ്ങളും നടത്തി. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനങ്ങളും ആയുധ നിര്‍മ്മാണ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് യുഎസ് വ്യക്തമാക്കി.

ഇറാനു നേരെയുള്ള ആക്രമണം സ്ഥിരീകരിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഒരു ചെറിയ ആക്രമണം നടത്തിയെന്നാണ് പ്രതികരിച്ചത്. 'അവര്‍ ഒരു വ്യോമപ്രതിരോധ സംവിധാനം നിര്‍മിക്കുകയായിരുന്നു, വെറും 15 മിനിറ്റില്‍ എല്ലാം തകര്‍ത്തെന്ന് ട്രംപ് പറഞ്ഞു. അതേസമയം ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകളില്‍ വലിയ പുരോഗതിയുണ്ടെന്നും കരാറിലെത്താന്‍ സാധ്യതയുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു.

അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം മറികടന്ന് കടന്നു പോകാന്‍ ശ്രമിച്ച കപ്പല്‍ ആവര്‍ത്തിച്ചുള്ള മുന്നറിയിപ്പുകള്‍ അവഗണിച്ചതിനെ തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. കപ്പലിലെ ജീവനക്കാരെ സംബന്ധിച്ച വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലെ ഖ്വേഷം ദ്വീപിലെ സൂസ മേഖലയില്‍ രണ്ടു സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ ഔദ്യോഗിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എണ്ണക്കടത്തിനും കപ്പല്‍ ഗതാഗതത്തിനും ഏറെ തന്ത്രപ്രധാനമാണ് ഖ്വേഷം ദ്വീപ്. അവിടെയുള്ള ഇന്ധന ടാങ്കറുകള്‍ക്ക് തീപിടിക്കുകയും മേഖലയില്‍ വീണ്ടും യുദ്ധഭീതി ഉണ്ടാവുകയും ചെയ്തു.

യുഎസിലെ ഇടക്കാല തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി കനത്ത പരാജയം നേരിട്ടതിനു ശേഷം ട്രംപ് ഭരണകൂടം ഇറാനെതിരെ നടത്തുന്ന ആദ്യ സൈനിക നീക്കമാണിത്. അതിനിടെ, രാജ്യം ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്ന് ഇറാന്‍ പ്രഖ്യാപിച്ചു. ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നവര്‍ക്ക് അമേരിക്ക രണ്ട് കോടി ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

American attack in Iran again

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

"പരീക്ഷാ തട്ടിപ്പ്", പിഎസ്‌സി ചെയര്‍മാന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്; അറസ്റ്റിന് സാധ്യത

ക്രിസ്മസ് ബംപര്‍; ഒന്നാം സമ്മാനം 25 കോടിയാക്കി, മൊത്തം സമ്മാനത്തുക 124 കോടി, ടിക്കറ്റ് വില 450 രൂപ

അളവ് എത്ര?, എഥനോള്‍ പരിശോധന നാളെ മുതല്‍ കേരളത്തിലും; നിര്‍ദേശം നല്‍കി മന്ത്രി അനൂപ് ജേക്കബ്

ഒമാനില്‍ ആവേശപോരാട്ടം; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍

'തിന്മയ്ക്കുമേല്‍ നന്മയുടെ വിജയം'; ദീപാവലി ആഘോഷ നിറവില്‍ രാജ്യം