മഞ്ഞുവീഴ്ചയ്ക്കിടെ കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി  എക്‌സ്
World

22 വര്‍ഷം കഴിഞ്ഞിട്ടും ഒന്നും സംഭവിച്ചില്ല; മഞ്ഞുവീഴ്ചയ്ക്കിടെ കാണാതായ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി

2002 ജൂണിലാണ് 59 കാരനായ വില്യം സ്റ്റാമ്പ്ഫ്‌ലിനെ പര്‍വതാരോഹണത്തിനിടെ കണാതായത്

Author : സമകാലിക മലയാളം ഡെസ്ക്

പെറു: പെറുവിലെ മഞ്ഞുവീഴ്ചയ്ക്കിടെ 22 വര്‍ഷം മുമ്പ് കാണാതായ അമേരിക്കന്‍ പര്‍വതാരോഹകന്റെ മൃതദേഹം കണ്ടെത്തി. കാലാവസ്ഥ വ്യതിയാനം മൂലം മഞ്ഞുരുകിയതിന് പിന്നാലെയാണ് മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.

2002 ജൂണിലാണ് 59 കാരനായ വില്യം സ്റ്റാമ്പ്ഫ്‌ലിനെ പര്‍വതാരോഹണത്തിനിടെ കണാതായത്. വില്യമിനായി രക്ഷാപ്രവര്‍ത്തന ശ്രമങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 6,700 മീറ്ററിലധികം (22,000 അടി) ഉയരമുള്ള ഹുവാസ്‌കരന്‍ പര്‍വതത്തില്‍ കറുന്നതിനിടെയാണ് വില്യം അപകടത്തില്‍പ്പെട്ടത്. ആന്‍ഡീസിലെ കോര്‍ഡില്ലേര ബ്ലാങ്ക പര്‍വതനിരയില്‍ മഞ്ഞുരുകി അദ്ദേഹത്തിന്റെ ശരീരം ഒടുവില്‍ വെളിപ്പെട്ടതായി പെറുവിയന്‍ പൊലീസ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്റ്റാംഫലിന്റെ ശരീരവും വസ്ത്രങ്ങളും ഹാര്‍നെസും ബൂട്ടുകളും കൊടിയതണുപ്പില്‍ സംരക്ഷിക്കപ്പെട്ടിരുന്നു. ഇയാളുടെ പാസ്‌പോര്‍ട്ട് കണ്ടെത്തിയത് പൊലീസിന് മൃതദേഹം തിരിച്ചറിയാന്‍ സഹായകമായി. വടക്കുകിഴക്കന്‍ പെറുവിലെ പര്‍വതനിരകള്‍, ഹുവാസ്‌കരന്‍, കാഷാന്‍ തുടങ്ങിയ മഞ്ഞുമലകളുടെ ആവാസകേന്ദ്രം, ലോകമെമ്പാടുമുള്ള പര്‍വതാരോഹകര്‍ക്ക് പ്രിയപ്പെട്ടതാണ്. ഇവിടെ നിന്ന് മെയ് മാസത്തില്‍ കാണാതായ ഇസ്രായേലി പൗരന്റെ മൃതദേഹം ഒരു മാസത്തിന് ശേഷം കണ്ടെത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും