ലോക്ക്ഡൗണ്‍ കാലത്ത് കാമുകിയെ കാണാന്‍ സാഹസികതയ്ക്ക് തുനിഞ്ഞ് നാട്ടുകാരുടെ പിടിയിലായ നിരവധി കാമുകന്‍മാരുടെ വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്. അത്തരത്തില്‍ സാഹസികതയ്ക്ക് മുതിര്‍ന്ന് നാലാഴ്ച ജയിലിലായ ദുരനുഭവമാണ് 28കാരനായ സ്‌കോട്ട്‌ലന്‍ഡുകാരന്പറയാനുള്ളത്.
ഡേല്‍ മക്ലാന്‍ലാന്‍ എന്ന 28കാരനാണ് കാമുകിയെ കാണാന്‍ ഐറിഷ് കടല്‍ മുറിച്ച് കടന്നത്. ജെറ്റ് സ്‌കൈയില്‍ നാലര മണിക്കൂര്‍ കൊണ്ടാണ് ഐല്‍ ഓഫ് മാന്‍ എന്ന ബ്രിട്ടന്റെ അധീനതയിലുള്ള ദ്വീപില്‍ എത്തിയത്. സ്‌കോട്ട്‌ലന്‍ഡില്‍ നിന്നാണ് കാമുകിയെ കാണാന്‍ യുവാവ് പുറപ്പെട്ടത്.
കോവിഡ് പശ്ചാത്തലത്തില്‍ സ്ഥലവാസികള്‍ക്ക് മാത്രമാണ് ഐല്‍ ഓഫ് മാനില്‍ പ്രവേശിക്കാന്‍ അനുമതി. അല്ലാത്തവര്‍ പ്രത്യേക അനുമതി വാങ്ങിയ ശേഷം മാത്രമേ ദ്വീപില്‍ പ്രവേശിക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. സെപ്റ്റംബറില്‍ ജോലി ചെയ്യുന്നതിന്റെ ഭാഗമായി ദ്വീപില്‍ പ്രവേശിക്കാന്‍ യുവാവിന് അനുമതി നല്‍കിയിരുന്നു. അന്ന് യുവതിയുമായി കണ്ടുമുട്ടിയിരുന്നു. എന്നാല്‍ പിന്നീട് നല്‍കിയ അപേക്ഷകള്‍ അധികൃതര്‍ തള്ളി.
വെള്ളിയാഴ്ചയാണ് യുവാവ് ദ്വീപില്‍ എത്തിയത്. ശനിയാഴ്ച പരിശോധനയ്ക്കിടെ യുവാവ് പെണ്‍കുട്ടിയുടെ മേല്‍വിലാസമാണ് തന്റെ അഡ്രസ് എന്ന നിലയില്‍ കൊടുത്തത്. അതിനിടെ കാമുകിയും ഒന്നിച്ച് യുവാവ് നൈറ്റ് ക്ലബില്‍ പോയി. ഞായറാഴ്ചയാണ് തിരിച്ചറിയലുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ശേഷം ഞായറാഴ്ചയാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഡേല്‍ മക്ലാന്‍ലാന് വിഷാദ രോഗമുണ്ടെന്നും കാമുകിയെ കാണാതിരിക്കാന്‍ സാധിക്കില്ലെന്നും വാദിച്ചെങ്കിലും കോടതി നാലാഴ്ചത്തെ ജയില്‍ ശിക്ഷ വിധിക്കുകയായിരുന്നു. മനഃ പൂര്‍വ്വം നിയന്ത്രണങ്ങള്‍ ലംഘിച്ച് ദ്വീപില്‍ പ്രവേശിച്ചു എന്ന കുറ്റം ശരിവെച്ചാണ് കോടതിയുടെ വിധി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates