മാലി: മാലിദ്വീപില്‍ ലോക യോഗാദിന പരിപാടിക്കിടെ ആക്രമണം. ഇന്ത്യന്‍ സമൂഹം സംഘടിപ്പിച്ച യോഗാദിന പരിപാടിക്കെത്തിയവരെ ഒരുസംഘം പ്രതിഷേധക്കാര്‍ അടിച്ചോടിച്ചു.
യോഗാഭ്യാസം നടക്കുന്നതിനിടെ വടികളുമായി എത്തിയ സംഘം യോഗ ചെയ്യുന്നവരെ മര്‍ദിക്കുകയായിരുന്നു. മാലിദ്വീപ് നാഷണല്‍ ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.
ഇരിപ്പിടങ്ങളും ഭക്ഷണവുമെല്ലാം നശിപ്പിച്ച ശേഷമാണ് അക്രമി സംഘം മടങ്ങിയത്. തീവ്ര നിലപാടുള്ള സംഘടനകളാണ് അക്രമണത്തിന് പിന്നിലെന്ന് മാലിദ്വീപ് സര്‍ക്കാര്‍ പറഞ്ഞു. സമഗ്ര അന്വേഷണം പ്രഖ്യാപിച്ചതായും സർക്കാർ വ്യക്തമാക്കി.
ഈ വാർത്ത കൂടി വായിക്കാം
പ്രസവ ശസ്ത്രക്രിയയ്ക്കിടെ നവജാത ശിശുവിന്റെ തല വെട്ടിമാറ്റി, ശരീരഭാഗങ്ങള്‍ ഗര്‍ഭപാത്രത്തില്‍ ഉപേക്ഷിച്ചു; യുവതിയോട് ക്രൂരത
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates