ചിത്രം: എഎഫ്പി 
World

മോസ്‌കോയില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം; വിമാനത്താവളം അടച്ചു, പിന്നില്‍ യുക്രൈന്‍ എന്ന് റഷ്യ

മോസ്‌കോയില്‍ വിമാനത്താവളത്തിന് സമീപം യുക്രൈന്‍ ഡ്രോണ്‍ ആക്രമണമെന്ന് റഷ്യ

Author : സമകാലിക മലയാളം ഡെസ്ക്

മോസ്‌കോ: മോസ്‌കോയില്‍ വിമാനത്താവളത്തിന് സമീപം യുക്രൈന്‍ ഡ്രോണ്‍ ആക്രമണമെന്ന് റഷ്യ. രണ്ടു ഡ്രോണുകള്‍ വെടിവെച്ചിട്ടെന്ന് റഷ്യ അവകാശപ്പെട്ടു. ഒരു ഡ്രോണ്‍ ഒരു ഓഫീസ് കെട്ടിടത്തിലേക്ക് ഇടിച്ചു കയറിയെങ്കിലും ആര്‍ക്കും പരിക്കില്ലെന്നും റഷ്യന്‍ അധികൃതര്‍ വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് മോസ്‌കോയിലെ നുക്കോവോ  വിമാനത്താവളം അടച്ചിട്ടു.

ഇവിടെനിന്ന് പുറപ്പെടാനിരുന്ന വിമാനങ്ങള്‍ റദ്ദാക്കി. ഈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. നേരത്തെയും ഈ വിമാനത്താവളത്തിന്റെ പരിധിയില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. 

അതേസമയം, ശനിയാഴ്ച സപ്പോര്‍ഷ്യയില്‍ റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടു. വടക്ക് കിഴക്കന്‍ നഗരമായ സമിയില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍