ഹാവിയര്‍ മിലി എക്‌സ്
World

'ഹമാസ് ഭീകര സംഘടന'; സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് അര്‍ജന്റീന, ഉത്തരവിട്ട് പ്രസിഡന്റ് ഹാവിയര്‍ മിലി

1994-ല്‍ ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെന്ററില്‍ ബോംബാക്രമണം നടന്നതിന്റെ 30-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അര്‍ജന്റിനയുടെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് ഐറിസ്: ഹമാസിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഉത്തരവിട്ട് അര്‍ജന്റീന. അമേരിക്കയുടേയും ഇസ്രയേലിന്റേയും നിലപാടുകളോട് യോജിപ്പറിയിക്കുന്നതാണ് അര്‍ജന്റീനയുടെ പ്രസിഡന്റ് ഹാവിയര്‍ മിലിയുടെ ഉത്തരവ്.

ഓക്‌ടോബര്‍ ഏഴിന് ഇസ്രായേല്‍ അതിര്‍ത്തി കടന്ന് ഹമാസ് നടത്തിയ ആക്രമണത്തില്‍ 1,200 പേര്‍ കൊല്ലപ്പെടുകയും 250 പേരെ ബന്ദികളാക്കുകയും ചെയ്ത സംഭവം ചൂണ്ടിക്കാണിച്ചാണ് ഉത്തരവ്. ഇറാനുമായുള്ള ഹമാസിന്റെ അടുത്ത ബന്ധവും പ്രസിഡന്റ് പരാമര്‍ശിച്ചിട്ടുണ്ട്. രാജ്യത്തെ ജൂതന്‍മാര്‍ താമസിക്കുന്ന മേഖലകളിലുണ്ടായ രണ്ട് തീവ്രവാദ ആക്രമണങ്ങളിലും അര്‍ജന്റീന ഹമാസിനെ കുറ്റപ്പെടുത്തി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

1994-ല്‍ ബ്യൂണസ് ഐറിസിലെ ജൂത കമ്മ്യൂണിറ്റി സെന്ററില്‍ ബോംബാക്രമണം നടന്നതിന്റെ 30-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ക്ക് മുമ്പാണ് അര്‍ജന്റിനയുടെ നീക്കം. ആക്രമണത്തില്‍ അര്‍ജന്റീനയില്‍ 85 പേര്‍ കൊല്ലപ്പെടുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.1992-ല്‍ ബ്യൂണസ് ഐറിസിലെ ഇസ്രായേല്‍ എംബസിക്ക് നേരെ നടന്ന മറ്റൊരു ആക്രമണത്തില്‍ 20-ലധികം പേരും കൊല്ലപ്പെട്ടിരുന്നു.

ലബനനിലെ ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള തീവ്രവാദി ഗ്രൂപ്പിലെ അംഗങ്ങളാണ് രണ്ട് ആക്രമണങ്ങളും നടത്തിയതെന്നാണ് അര്‍ജന്റീന ആരോപിക്കുന്നത്. ഹമാസിനെ യുഎസും യൂറോപ്യന്‍ യൂണിയനും മറ്റ് നിരവധി രാജ്യങ്ങളും തീവ്രവാദ ഗ്രൂപ്പായി പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

SCROLL FOR NEXT