വാഷിങ്ടണ്‍: അമേരിക്കന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ എക്‌സിറ്റ് വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ കീഴ്‌പ്പെടുത്തി സഹയാത്രക്കാര്‍.
ന്യൂ മെക്‌സിക്കോയില്‍ നിന്ന് ചിക്കാഗോയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. യാത്രാമധ്യേ വിമാനത്തിന്റെ വിന്‍ഡോ തുറക്കാന്‍ ശ്രമിച്ച യാത്രക്കാരനെ ഡക്ട് ടേപ്പ് ഉപയോഗിച്ച് സഹയാത്രക്കാര്‍ ബന്ധിക്കുകയായിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ചൊവ്വാഴ്ച ന്യൂ മെക്‌സിക്കോയിലെ ആല്‍ബുകെര്‍ക്കിയില്‍ നിന്ന് ചിക്കാഗോയിലെ ഒ'ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എഎ ഫ്‌ലൈറ്റ് 1219 ലാണ് സംഭവം നടന്നതെന്ന് അമേരിക്കന്‍ എയര്‍ലൈന്‍സ് വക്താവിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോകള്‍ ചുവന്ന ഷര്‍ട്ടും കറുത്ത ഹൂഡിയും ധരിച്ച യാത്രക്കാരനെ എക്‌സിറ്റ് വിന്‍ഡോയ്ക്കടുത്ത് നിന്ന് സഹയാത്രക്കാര്‍ പിടികൂടുന്നതും കൈകള്‍ ബന്ധിക്കുന്നതും കാണാം. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥരെത്തി വിമാനത്തില്‍ നിന്ന് പിടികൂടി. അപ്രതീക്ഷിത സംഭവത്തില്‍ വിമാനം അടിയന്തരമായി നിലത്തിറക്കിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates