ഷേഖ് ഹസീന  എപി
World

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു; സൈനിക ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്

സൈനിക മേധാവി രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തി

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ആഭ്യന്തര കലാപം രൂക്ഷമായതോടെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന രാജിവെച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി വിട്ട് ഷേഖ് ഹസീനയും സഹോദരിയും സൈനിക ഹെലികോപ്റ്ററില്‍ ഇന്ത്യയിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉടന്‍ രാജിവെക്കാന്‍ സൈന്യം ഹസീനയ്ക്ക് നിര്‍ദേശം നല്‍കുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സൈനിക മേധാവി രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടത്തി. ഹസീന സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം രൂക്ഷമായതോടെ, സൈനിക മേധാവി വക്കര്‍-ഉസ്-സമാന്‍ ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നാണ് വിവരം.

സ്വാതന്ത്ര്യസമരസേനാനികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലിയിൽ സംവരണം നൽകുന്നതിനെതിരെ വിദ്യാർഥികൾ ആരംഭിച്ച പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറിയിരുന്നു. സമരക്കാർ നിരവധി സർക്കാർ കെട്ടിടങ്ങളും വാഹനങ്ങളും അ​ഗ്നിക്കിരയാക്കുകയും ചെയ്തിരുന്നു. സംവരണ വിഷയത്തിൽ നടന്ന സംഘർഷങ്ങളിൽ ഇരുന്നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. ഇതു കെട്ടടങ്ങിയതിന് പിന്നാലെയാണ് ഹസീന സർക്കാരിനെതിരെ പ്രക്ഷോഭം തുടങ്ങിയത്.

‘സ്റ്റുഡന്റ്സ് എഗെയ്ൻസ്റ്റ് ഡിസ്‌‌ക്രിമിനേഷൻ’ എന്ന സംഘടനയാണ് സർക്കാരിനെതിരേ നിസ്സഹകരണസമരം തുടങ്ങിയത്. പ്രക്ഷോഭകർക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവർത്തകർ രംഗത്തുവന്നതാണ് സംഘർഷത്തിൽ കലാശിച്ചത്. 13 ജില്ലകളിൽ സംഘർഷമുണ്ടായി. രാജ്യവ്യാപകമായി അനിശ്ചിതകാല കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം രൂക്ഷമായതോടെ, രൂക്ഷമായ ഏറ്റുമുട്ടലില്‍ മരണം 300 കഴിഞ്ഞു. ഇന്നലെ മാത്രം 98 പേരാണ് മരിച്ചത്. നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു; വാണിജ്യ സിലിണ്ടറിന് 50 രൂപ കൂട്ടി

'രാഷ്ട്രീയ നേതാക്കളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍'; സി ജെ റോയി നിരീക്ഷണത്തിലായിരുന്നെന്ന് ആദായ നികുതി വകുപ്പ്

SCROLL FOR NEXT