യുക്രൈനില്‍ റഷ്യന്‍ യുദ്ധവാഹനം തകര്‍ത്തനിലയില്‍, എഎഫ്പി/ ഫയല്‍ 
World

ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ റഷ്യയിലെ വില്‍പ്പന നിര്‍ത്തി; റഷ്യന്‍ വിമാനങ്ങള്‍ അമേരിക്ക വിലക്കും, കടുത്ത നടപടികള്‍ തുടരുന്നു 

യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതിനിടെ, പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ റഷ്യയിലെ വില്‍പ്പന നിര്‍ത്തിവെച്ചു

സമകാലിക മലയാളം ഡെസ്ക്

കീവ്: യുക്രൈനില്‍ റഷ്യ ആക്രമണം കടുപ്പിച്ചതിനിടെ, പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ റഷ്യയിലെ വില്‍പ്പന നിര്‍ത്തിവെച്ചു. അമേരിക്കന്‍ എണ്ണ കമ്പനിയായ എക്‌സണ്‍ മൊബില്‍ റഷ്യന്‍ എണ്ണപ്പാടങ്ങളില്‍ നിന്ന് ഘട്ടം ഘട്ടമായി പിന്‍വാങ്ങാന്‍ തീരുമാനിച്ചതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്യുന്നു.

റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്. വിവിധ രാജ്യങ്ങളും സംഘടനകളും റഷ്യയുമായുള്ള സഹകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. അന്താരാഷ്ട പേയ്‌മെന്റ് സംവിധാനമായ സ്വിഫ്റ്റില്‍ നിന്ന് റഷ്യയിലെ വിവിധ ബാങ്കുകളെ വിലക്കിയിരിക്കുകയാണ്. അത്തരം നടപടികള്‍ക്കിടെയാണ് പുതിയ വിലക്കുകള്‍. 

ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ റഷ്യയില്‍ വില്‍ക്കുന്നത് നിര്‍ത്തിവെച്ചതിന് പുറമേ അമേരിക്കന്‍ വ്യോമപാത ഉപയോഗിക്കുന്നതില്‍ നിന്ന് റഷ്യന്‍ വിമാനങ്ങളെ വിലക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതിനിടെ യുദ്ധ കെടുതി നേരിടുന്ന യുക്രൈനെ സഹായിക്കാന്‍ 300 കോടി ഡോളറിന്റെ അടിയന്തര ധനസഹായം അനുവദിക്കാന്‍ ലോകബാങ്ക് തീരുമാനിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT