ബിൽ ​ഗേറ്റിസ്/ചിത്രം എഎഫ്പി 
World

മെലിൻഡയുമായി പിരിഞ്ഞതിന് പിന്നാലെ പൗലയുമായി ഡേറ്റിങ്, ബിൽ ​ഗേറ്റ്സ് പ്രണയത്തിലെന്ന് റിപ്പോർട്ട് 

67 കാരനായ ബിൽ​ഗേറ്റസ് 60കാരിയായ പൗലയുമായി ഒരു വർഷത്തിലേറെയായി ഡേറ്റിങ്ങിലാണെന്ന് റിപ്പോർട്ട്.

Author : സമകാലിക മലയാളം ഡെസ്ക്

വാഷിങ്ടൺ: ഓറക്കിൾ സിഇഒ ആയിരുന്ന മാർക്ക് ഹർഡിന്റെ ഭാര്യ പൗല ഹർഡുമായി മൈക്രോ സോഫ്‌റ്റ് സഹസ്ഥാപകൻ ബിൽ ​ഗേറ്റ്‌സ് പ്രണയത്തിലാണെന്ന് റിപ്പോർട്ട്. ഇവന്റ് പ്ലാനർ എന്ന നിലയിലും സാമൂഹിക പ്രവർത്തകയെന്ന നിലയിലും പ്രശസ്തയാണ് പൗല.

ഇരുവരും തമ്മിൽ ഒരു വർഷത്തിലേറെയായി ഡേറ്റിങ്ങിലാണെന്ന് പീപ്പിൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 2019 ഒക്ടോബറിലാണ് കാൻസർബാധയെ തുടർന്ന് മാർക്ക് അന്തരിച്ചത്. ടെന്നീസിനോടുള്ള ഇഷ്ടമാണ് ഇരുവരേയും പ്രണയത്തിലാക്കിയതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കഴിഞ്ഞമാസം ബിൽ ഗേറ്റ്‌സും പൗലയും മെൽബണിൽ ഓസ്‌ട്രേലിയൻ ഓപ്പണിലെ മെൻസ് സിംഗിൾ മത്സരം കാണാനെത്തിയിരുന്നു. ഇരുവരും അടുത്തിരുന്ന് കളി ആസ്വദിക്കുന്നതിന്റെ ചിത്രങ്ങളും പുറത്തെത്തിയിരുന്നു.  

2021 മേയ് മാസത്തിലാണ് ബിൽ ഗേറ്റ്‌സും മെലിൻഡയും തങ്ങളുടെ മുപ്പതുവർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. അതേവർഷം ആഗസ്റ്റിൽ ഇരുവരും നിയമപരമായി പിരിയുകയും ചെയ്തു. ദാമ്പത്യബന്ധം പിരിഞ്ഞാലും ബിൽ ആൻഡ് മെലിൻഡാ ഗേറ്റ്‌സ് ഫൗണ്ടേഷന്റെ നടത്തിപ്പ് സംയുക്തമായി മുന്നോട്ടുകൊണ്ടു പോകുമെന്ന് ഇരുവരും വ്യക്തമാക്കിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT